Skip to main content

ഏകദിന പരിശീലനം

കേരള ഇൻസ്റ്റിറ്റ്യൂട്ട് ഫോർ എന്റർപ്രണർഷിപ്പ് ഡെവലപ്പ്മെന്റ്, വ്യവസായ-വാണിജ്യ വകുപ്പ്  നടപ്പിലാക്കുന്ന പ്രാദേശിക സംരംഭക ബോധവൽക്കരണ പരിപാടി ഡിസംബർ 15 ന്. കോഴിക്കോട് മലബാർ ചേംബർ ഓഫ് കോമേഴ്സ്ൽ  രാവിലെ 10 മണി മുതൽ വകുന്നേരം 3.30 വരെയാണ് പരിപാടി. പരിശീലനത്തിന്റെ ഭാഗമായി സംരംഭകൻ/ സംരംഭക ആവാൻ ആഗ്രഹിക്കുന്നവർക്ക് പാൽ സുഗന്ധവ്യഞ്ജനങ്ങൾ എന്നിവയുടെ മൂല്യ വർദ്ധിത ഉൽപന്നങ്ങളുടെ ബിസിനസ് അവസരങ്ങളെകുറിച്ചുള്ള ക്ലാസ്സുകളാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എന്റർപ്രണര്ഷിപ് ഡവലപ്മെൻറ് നേതൃത്വത്തിൽ സൗജന്യമായി നടത്തുന്ന പരിശീലന പരിപാടിയിൽ പങ്കെടുക്കാൻ താത്പര്യമുള്ളവർ www.kied.in ൽ ഓൺലൈനായി ഡിസംബർ 7 ന് മുൻപ് അപേക്ഷ സമർപ്പിക്കേണ്ടതാണ്. തിരഞ്ഞെടുക്കപ്പെടുന്ന 50 പേർക്ക് പരിശീലനത്തിൽ പങ്കെടുക്കാം. വിവരങ്ങൾക്ക് : 0484 2532890 2550322

date