Skip to main content

പാറശ്ശാല ബ്ലോക്ക്തല കേരളോത്സവത്തിന് കൊടിയേറി

സംസ്ഥാന യുവജന ക്ഷേമ ബോര്‍ഡിന്റെ ആഭിമുഖ്യത്തില്‍ പാറശ്ശാല ബ്ലോക്ക് പഞ്ചായത്തില്‍ സംഘടിപ്പിക്കുന്ന കേരളോത്സവത്തിന് തുടക്കമായി. കെ. ആന്‍സലന്‍ എം.എല്‍. എ പരിപാടി ഉദ്ഘാടനം ചെയ്തു. പാറശ്ശാല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്.കെ. ബെന്‍ഡാര്‍വിന്‍ അധ്യക്ഷനായി.

പാറശ്ശാല ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ വിവിധ ഗ്രാമപഞ്ചായത്തുകളില്‍ നടന്ന കേരളോത്സവ വിജയികളാണ് ബ്ലോക്ക് തല മത്സരങ്ങളില്‍ പങ്കെടുക്കുന്നത്. ഉദയ ക്ലബ്ബ് പൊഴിയൂര്‍, ഹെര്‍ക്കുലിയന്‍ ക്ലബ് പഴയ ഉച്ചക്കട, ഇ.എം.എസ് ഗ്രൗണ്ട് പ്ലാമൂട്ടുകട, പഞ്ചായത്ത് സ്റ്റേഡിയം തോട്ടിന്‍കര,സി എസ് .ഐ ഗ്രൗണ്ട് ചെറുവാരക്കോണം, ബത്‌ലഹേം ഇന്‍ഡോര്‍ സ്റ്റേഡിയം ചെക്കടി, പാറശ്ശാല പഞ്ചായത്ത് ഹാള്‍, ശ്രീകൃഷ്ണ ഫാര്‍മസി കോളേജ്, കലാഗ്രാമം ഗ്രൗണ്ട് എന്നിവിടങ്ങളില്‍ കായിക മത്സരങ്ങളും ഇവാന്‍സ് എച്ച്.എസില്‍  കലാമത്സരങ്ങളും നടക്കും.

യുവജനങ്ങളുടെ സര്‍ഗാത്മകവും കായികവുമായ കഴിവുകള്‍ പരിപോഷിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് കേരളോത്സവം സംഘടിപ്പിക്കുന്നത്. ഡിസംബര്‍ നാലിനു നടക്കുന്ന
സമാപന സമ്മേളനം സി. കെ.ഹരീന്ദ്രന്‍ എം. എല്‍.എ ഉദ്ഘാടനം ചെയ്യും.

date