Skip to main content

ലോകകപ്പ് ഫുട്‌ബോള്‍ പ്രവചന മത്സരം 

ഡിഡിപി-എ.ഡി.പി സ്റ്റാഫ് അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ ലോകകപ്പ് പ്രവചന മത്സരം  സംഘടിപ്പിക്കുന്നു. പ്രവചന മത്സരത്തില്‍ പങ്കെടുക്കാന്‍ താല്‍പര്യമുളളവര്‍ക്ക് കാക്കനാട്  സിവില്‍ സ്റ്റേഷന്‍ രണ്ടാം നിലയിലുളള പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസില്‍ നിന്നും മത്സര കൂപ്പണ്‍ ലഭിക്കും. കൂപ്പണുകളില്‍ പ്രവചനം രേഖപ്പെടുത്തി ഡിസംബര്‍ ഒമ്പതിന് വൈകിട്ട് അഞ്ചിനകം പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസില്‍ നേരിട്ടോ, പെര്‍ഫോമന്‍സ്  ഓഡിറ്റ് ഓഫീസുകള്‍ മുഖേനയോ ലഭ്യമാക്കണം. പങ്കെടുക്കുന്നവരുടെ പേരും, മൊബൈല്‍ നമ്പറും മത്സര കൂപ്പണില്‍ നിര്‍ബന്ധമായും  രേഖപ്പെടുത്തണം. അപൂര്‍ണ്ണമായതോ, അവസാന തീയതിക്ക് ശേഷം ലഭിക്കുന്നതോ  ആയ കൂപ്പണുകള്‍ മത്സരത്തിന് പരിഗണിക്കില്ല. മത്സര വിജയിക്ക് 1,001 രൂപ സമ്മാനമായി ലഭിക്കും. ഫോണ്‍ 0484-2422219

date