Skip to main content

സൗജന്യ ഡിജിറ്റല്‍ സാക്ഷരത  പരിശീലനം ആരംഭിച്ചു 

     കൊച്ചിന്‍ ഷിപ് യാര്‍ഡിന്റെ സാമൂഹിക പ്രതിബദ്ധത ഫണ്ട് ഉപയോഗിച്ച് ബ്യുമര്‍ക് ഇന്ത്യ ഫൗണ്ടേഷന്‍ കൊച്ചി കോര്‍പറേഷനിലെ പനമ്പിള്ളി നഗര്‍, രവിപുരം, പെരുമാനൂര്‍ ഡിവിഷനുകളിലെ മുതിര്‍ന്ന പൗരന്മാര്‍ക്കായി സംഘടിപ്പിക്കുന്ന ഡിജിറ്റല്‍ ഉപകരണ പരിശീലനം കോര്‍പറേഷന്‍ വികസന കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ പി.ആര്‍. റെനീഷ് ഉദ്ഘാടനം ചെയ്തു.  കോര്‍പറേഷന്‍ കൗണ്‍സിലര്‍മാരായ കെ.പി. ലതിക അധ്യക്ഷത വഹിച്ച ചടങ്ങില്‍ എസ്.ശശികല, അഞ്ജന ടീച്ചര്‍, ബ്യുമര്‍ക് ഇന്ത്യ ഫൗണ്ടേഷന്‍ വോളന്റിയര്‍ ജോര്‍ജ് ജോസഫ്, എ.ഡി.എസ് ചെയര്‍പേഴ്‌സണ്‍ ഷീന സുനില്‍കുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. 

    ഡിജിറ്റല്‍ രൂപത്തിലുള്ള സര്‍ക്കാര്‍ സേവനങ്ങള്‍ പൊതുജനങ്ങള്‍ക്കു ലഭ്യമാക്കുന്നതിന്റെ ഭാഗമായാണ് പദ്ധതി നടപ്പാക്കുന്നത്. സാമൂഹിക മാധ്യമങ്ങളുടെ പരിചയം, ഡിജിറ്റല്‍ പണ വിനിമയം, ഡിജിറ്റല്‍ തട്ടിപ്പുകളെ കുറിച്ചുള്ള അടിസ്ഥാന പരിചയം എന്നിവ പദ്ധതിയുടെ ഭാഗമായി നല്‍കും. 

    45 വയസിനു മുകളില്‍ പ്രായമുള്ള സ്ത്രീകള്‍ക്കും 60 വയസിനു മുകളില്‍ പ്രായമുള്ള പുരുഷന്മാര്‍ക്കും പരിപാടിയില്‍ പങ്കെടുക്കാം. വിവിധ വിഷയങ്ങളിലായി 30 മണിക്കൂര്‍ പരിശീലനമാണ് നല്‍കുന്നത്. ആദ്യ ഘട്ടമെന്ന നിലയില്‍ കോര്‍പറേഷനിലെ മൂന്നു ഡിവിഷനുകളിലാണ് പരിപാടി നടത്തുന്നത്. താല്‍പര്യമുള്ളവര്‍ അതാത് കൗണ്‍സിലര്‍മാരെ ബന്ധപ്പെടുക.

date