Skip to main content

കെയര്‍ടേക്കര്‍ ഇന്റര്‍വ്യൂ മൂന്നിന്

    കണ്ണൂര്‍ അഴീക്കല്‍ ഗവ.റീജിയണല്‍ ഫിഷറീസ് ടെക്‌നിക്കല്‍ ഹൈസ്‌കൂളില്‍ ഒഴിവുള്ള കെയര്‍ടേക്കര്‍(പുരുഷന്‍) തസ്തികയിലേക്ക് ദിവസവേതനാടിസ്ഥാനത്തില്‍ താല്‍ക്കാലിക  നിയമനം നടത്തുന്നു.  യോഗ്യത: ഏതെങ്കിലും വിഷയത്തില്‍ ഡിഗ്രിയും ബി എഡും.   35 വയസിന് മുകളില്‍ പ്രായമുള്ളവരും സ്ഥായിയായ രോഗങ്ങളില്ലെന്ന് മെഡിക്കല്‍ ഓഫീസര്‍ സാക്ഷ്യപ്പെടുത്തിയവരുമായിരിക്കണം.  നിശ്ചിത യോഗ്യതയുള്ള അപേക്ഷകര്‍ ബയോഡാറ്റയും സര്‍ട്ടിഫിക്കറ്റുകളുടെ കോപ്പിയും സഹിതം ആഗസ്ത് മൂന്നിന് രാവിലെ 11 മണിക്ക് സ്‌കൂളില്‍ നേരിട്ട് ഹാജരാകണം.  ഫോണ്‍: 0497 2770474.

date