Skip to main content

മികവുല്‍സവം- 2018 വിദ്യാഭ്യാസ  ശില്‍പശാല ആഗസ്ത് ഒന്നിന് 

    പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി ജില്ലയിലെ മുഴുവന്‍ സ്‌കൂളുകളെയും മികവിന്റെ കേന്ദ്രങ്ങളാക്കി മാറ്റുകയെന്ന ലക്ഷ്യത്തോടെ ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ നടക്കുന്ന മികവുല്‍സവം- 2018 ശില്‍പശാല ആഗസ്ത് ഒന്നിന് രാവിലെ 10ന് നടക്കും. ജില്ലാ പഞ്ചായത്ത് ഹാളില്‍ കണ്ണൂര്‍ സര്‍വകലാശാല വൈസ് ചാന്‍സിലര്‍ പ്രഫ. ഗോപിനാഥ് രവീന്ദ്രന്‍ ഉദ്ഘാടനം ചെയ്യും. അസിസ്റ്റന്റ് കലക്ടര്‍ അര്‍ജുന്‍ പാണ്ഡ്യ മുഖ്യാതിഥിയാവും. 
    എസ്എസ്എല്‍സി, ഹയര്‍ സെക്കന്ററി  പരീക്ഷകളില്‍ ജില്ലയിലെ മുഴുവന്‍ സ്‌കൂളുകളിലും 100 ശതമാനം വിജയം നേടിയെടുക്കുന്നതിനാവശ്യമായ കാര്യങ്ങള്‍ ശില്‍പശാല ചര്‍ച്ച ചെയ്യും. ഇത്തവണ എസ്എസ്എല്‍സി, ഹയര്‍ സെക്കന്ററി പരീക്ഷകളില്‍ പൂര്‍ണ വിജയം നേടിയ സ്‌കൂളുകളെ ചടങ്ങില്‍ അനുമോദിക്കും. ജില്ലയിലെ സര്‍ക്കാര്‍-എയിഡഡ് സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍മാര്‍, പ്രിന്‍സിപ്പല്‍മാര്‍, പി.ടി.എ പ്രസിഡന്റുമാര്‍ തുടങ്ങിയവര്‍ പങ്കെടുക്കണമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അറിയിച്ചു. 

date