Skip to main content

പരിശോധന നടത്തി.

ഭക്ഷ്യ സുരക്ഷാ കമ്മീഷണറുടെ നിര്‍ദ്ദേശ പ്രകാരം ജില്ലയില്‍ വെളിച്ചെണ്ണ, തേയില തുടങ്ങിയ ഭക്ഷ്യ വസ്തുക്കളില്‍ പ്രത്യേക സ്‌ക്വാഡ് പരിശോധന നടന്നു. മൂന്ന്          സ്‌ക്വാഡായി ഫുഡ് സേഫ്റ്റി ഓഫീസര്‍മാരും അസിസ്റ്റന്റ് കമ്മീഷണറും പരിശോധനകളില്‍ പങ്കെടുത്തു.
വെളിച്ചെണ്ണയുടെ 15 സാമ്പിളുകളും തേയിലയുടെ ഒമ്പത് സമ്പിളുകളും ശേഖരിച്ച് പരിശോധനക്കായി ലാബിലേക്ക് അയച്ചു. നിരോധിച്ച ബ്രാന്‍ഡ് വെളിച്ചണ്ണകള്‍ നശിപ്പിച്ചു കളഞ്ഞു.
പരിശോധനകളില്‍ ഭക്ഷ്യ സുരക്ഷാ ഓഫീസര്‍മാരായ ജനാര്‍ദ്ദനന്‍, മുഹമ്മദ് മുസ്തഫ, അബ്ദുള്‍ റഷീദ്, ഗ്രേസ്, രമിത, പ്രമിന, നീലിമ, ദീപ്തി തുടങ്ങിയവര്‍ പങ്കെടുത്തു.

 

date