Skip to main content

ലോക മുലയൂട്ടല്‍ വാരാചരണത്തിന് നാളെ തുടക്കം

 

ലോകമുലയൂട്ടല്‍ വാരാചരണ പരിപാടികള്‍ക്ക് ജില്ലയില്‍ നാളെ തുടക്കമാകും. ജില്ലാ പഞ്ചായത്ത് ഹാളില്‍ രാവിലെ 10 ന് നടക്കുന്ന പൊതു സമ്മേളനത്തില്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം.എല്‍.എ വാരാചരണത്തിന്റെ ഉദ്ഘാടനം നിര്‍വ്വഹിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. സണ്ണി പാമ്പാടി ചടങ്ങില്‍ അധ്യക്ഷത വഹിക്കും. ജില്ലാ കളക്ടര്‍ ഡോ.ബി.എസ് തിരുമേനി മുഖ്യ പ്രഭാഷണം നടത്തും. മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ ഡോ.പി.ആര്‍. സോന സന്ദേശം നല്‍കും. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ജേക്കബ്ബ് വര്‍ഗ്ഗീസ് വിഷയാവതരണം നടത്തും. ആരോഗ്യ കേരളം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. വ്യാസ് സുകുമാരന്‍, ജില്ലാ സാമൂഹ്യ നീതി ഓഫീസര്‍ സാബു ജോസഫ്, ഹയര്‍സെക്കണ്ടറി റീജിയണല്‍  ഡെപ്യൂട്ടി ഡയറക്ടര്‍ ബിനുകുമാരി, കുടുംബശ്രീ ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ പി.എന്‍ സുരേഷ് തുടങ്ങിയവര്‍ സംസാരിക്കും. ഐ.സി.ഡി.എസ് ജില്ലാ പ്രോഗ്രാം ഓഫീസര്‍ കെ.വി.ആശാമോള്‍ സ്വാഗതവും ഡെപ്യൂട്ടി മാസ് മീഡിയ ഓഫീസര്‍ എസ്. ശ്രീകുമാര്‍ നന്ദിയും പറയും. തുടര്‍ന്ന് മുലയൂട്ടലും ശൈശവ ആരോഗ്യവും സംബന്ധിച്ച് ഡോ.പി.എന്‍ വിദ്യാധരന്‍, ഇന്‍ഫന്റ് മില്‍ക്ക് സബ്സ്റ്റിറ്റിയൂട്ട്‌സ് ആക്റ്റിനെക്കുറിച്ച്  ജില്ലാ എഡ്യുക്കേഷന്‍ മീഡിയ ഓഫീസര്‍ ഡോമി. ജെ എന്നിവര്‍ ക്ലാസ്സെടുക്കും. 

date