Skip to main content

ട്രാന്‍സ് ജന്‍ഡേഴ്‌സിന് തുല്യതാ കോഴ്‌സ്

 

ട്രാന്‍സ്ജന്‍ഡര്‍ വിഭാഗത്തില്‍പ്പെട്ടവര്‍ക്കായി സാക്ഷരതാ മിഷന്‍ നടത്തുന്ന പത്താംതരം, ഹയര്‍ സെക്കണ്ടറി തുല്യത കോഴ്‌സുകളില്‍ രജിസ്റ്റര്‍ ചെയ്യുന്നതിന് അ പേക്ഷ ക്ഷണിച്ചു. രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്ക് സ്‌കോളര്‍ഷിപ്പും ഷെല്‍ട്ടര്‍ സംവിധാനവും നല്‍കും.. ഉപരി പഠനം, പി എസ് സി നിയമനം, പ്രമോഷന്‍ എന്നിവയ്ക്ക് അര്‍ഹത നേടാന്‍ തുല്യതാ കോഴ്‌സുകള്‍ സഹായിക്കും. പത്താം ക്ലാസില്‍ ചേരുന്നതിന് 17 വയസ് പൂര്‍ത്തിയാവണം. ഏഴാം ക്ലാസ് ജയിച്ചിരിക്കണം. 22 വയസ് കഴിഞ്ഞവര്‍ക്ക് ഹയര്‍ സെക്കണ്ടറിയില്‍ ചേരാം. താത്പര്യമുളളവര്‍ പഞ്ചായത്ത്-നഗരസഭ തലത്തിലുളള പ്രേരക്മാര്‍ വഴി ആഗസ്റ്റ് 10നകം  അപേക്ഷിക്കണം.. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 0481 2302055  

                                                         (കെ.ഐ.ഒ.പി.ആര്‍-1622/18)

 

date