ജില്ലയില്‍ ശുചിത്വ സര്‍വ്വേ നാളെ തുടങ്ങും
രാജ്യത്തെ എല്ലാ ജില്ലകളേയും ഗ്രാമപഞ്ചായത്തുകളിലെ വിവിധ ശുചിത്വഘടകങ്ങളുടെ അടിസ്ഥാനത്തില്‍ ആദ്യമായി ഒരു സ്വതന്ത്ര ഏജന്‍സിയിലൂടെ വിലയിരുത്തി റാങ്ക് നല്‍കുന്നതിന് കേന്ദ്ര ശുചിത്വ കുടിവെളള മന്ത്രാലയം സ്വച്ഛ്‌സര്‍വേഷന്‍ ഗ്രാമീണ്‍ 2018 ന് തുടക്കമിടുകയാണ്. സ്‌കൂളുകള്‍, അങ്കണവാടികള്‍, പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങള്‍, ചന്തകള്‍, പഞ്ചായത്തുകള്‍ മുതലായ പൊതുഇടങ്ങളിലെ ശുചിത്വം, വൃത്തിയുടെ കാര്യത്തില്‍ പൊതുജനങ്ങളുടെ കാഴ്ചപ്പാട്, സ്വച്ഛഭാരത് മിഷന്‍ പദ്ധതി മെച്ചപ്പെട്ടുത്തുന്നതില്‍ അവരുടെ നിര്‍ദ്ദേശങ്ങള്‍ എന്നിങ്ങനെയുളള മത്സരാധിഷ്ഠിതമായ മാനദണ്ഡങ്ങള്‍ അടിസ്ഥാനമാക്കി നടത്തുന്ന ജില്ലാതല സര്‍വ്വേയിലൂടെയാണ് റാങ്കിംഗ് നിശ്ചയിക്കുന്നത്. കോഴിക്കോട് ജില്ലയില്‍ നാളെയാണ് (ആഗസ്റ്റ് 1) സര്‍വ്വേ ആരംഭിക്കുന്നത്.
പൊതുഇടങ്ങളിലെ ശുചിത്വം നേരിട്ട് നീരിക്ഷിക്കുകയും പൊതുജനങ്ങളുടേയും ഗ്രാമപ്രേദശങ്ങളിലെ സ്വാധീനമുളള വ്യക്തികളുടേയും പ്രതികരണം നേരിട്ടും ഓണ്‍ലൈന്‍ ആപ്ലിക്കേഷനിലൂടെയും മനസ്സിലാക്കുകയും ചെയ്യും.ശുചിത്വവുമായി ബന്ധപ്പെട്ട മാനദണ്ഡങ്ങളിലെ സേവന നിലാവരത്തിന്റെ പുരോഗതി വിലയിരുത്തും. എന്നിവയാണ് റാങ്കിഗിന് സ്വീകരിക്കുന്ന മാര്‍ഗങ്ങള്‍. പൊതുയിടങ്ങളില്‍ നേരിട്ടുളള നിരീക്ഷണം നടത്തി ചോദ്യാവലിയുടെ സഹായത്തോടെ വിവര ശേഖരണം നടത്തും. ടോയ്‌ലറ്റുകളുടെ ലഭ്യത, ടോയ്‌ലറ്റുകളുടെ ഉപയോഗം, ടോയ്‌ലറ്റുകളുടെ വൃത്തി, പൊതുഇടങ്ങളില്‍ മാലിന്യം വലിച്ചെറിയല്‍ സ്ഥിതി, പൊതുഇടങ്ങളില്‍ വെളളം കെട്ടി നില്കുന്ന അവസ്ഥ എന്നിവയാണ് വിലയിരുത്തല്‍ മാനദണ്ഡങ്ങള്‍. ഗ്രാമങ്ങളില്‍ സംഘടിപ്പിക്കുന്ന സമൂഹയോഗങ്ങള്‍ സാധാരണ പൗര•ാരില്‍ നിന്നുളള പ്രതികരണം, സ്വാധീനമുളള വ്യക്തികളുടെ പ്രതികരണം, എന്നീ രീതികളാണ് ജനങ്ങളില്‍ നിന്ന് നേരിട്ടുളള അവലോകനത്തിനായി പരിശോധകര്‍ സ്വീകരിക്കുന്ന മാര്‍ഗ്ഗങ്ങള്‍.
നമ്മുടെ വീടും പരിസരവും കക്കൂസുകളും നമ്മുടെ പൊതുഇടങ്ങളും നമ്മുടെ ഗ്രാമത്തിലെ സ്ഥാപനങ്ങളും പൊതുശൗചാലയങ്ങളും സ്‌കൂളുകളും അംഗനവാടികളും വൃത്തിയായി സൂക്ഷിച്ച് നമ്മുടെ ജില്ലയുടെ ന• ഉയര്‍ത്താന്‍ എല്ലാവരും തയ്യാറാകണമെന്നും സര്‍വ്വെയുടെ ഭാഗമാകണമെന്നും ജില്ലാ ശുചിത്വമിഷന്‍ കോര്‍ഡിനേറ്റര്‍ അറിയിച്ചു.
- Log in to post comments