Post Category
ഭക്ഷ്യ സംസ്‌കരണ മേഖലകളില്‍ സംരംഭകത്വ വര്‍ക്ക്‌ഷോപ്പ്
സംരംഭം തുടങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്കായി ഭക്ഷ്യസംസ്‌കരണ മേഖലയിലെ സംരംഭക സാധ്യതകളെക്കുറിച്ച് ഏകദിന പരിശീലനം സംഘടിപ്പിക്കുന്നു. കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ എന്റര്‍പ്രണര്‍ഷിപ്പ് ഡെവലപ്‌മെന്റും(കെ.ഐ.ഇ.ഡി) വ്യവസായ വാണിജ്യ വകുപ്പും സംയുക്തമായി സംഘടിപ്പിക്കുന്ന പരിശീലനം കേരള കാര്‍ഷിക സര്‍വകലാശാലയുടെ സഹായത്തോടെ തൃശൂര്‍ അഗ്രി ബിസിനസ് ഇന്‍ക്യൂബേറ്ററില്‍ ഡിസംബര്‍ 16ന് നടക്കും. താത്പര്യമുള്ളവര്‍ കെ.ഐ.ഇ.ഡിയുടെ വെബ്‌സൈറ്റായ www.kied.info ല്‍ ഓണ്‍ലൈനായി ഡിസംബര്‍ 12ന് മുമ്പ് അപേക്ഷ സമര്‍പ്പിക്കേണ്ടതാണ്. തെരഞ്ഞെടുത്ത 50 പേര്‍ക്കാണ് അവസരം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 2532890, 2550322.
date
- Log in to post comments