സ്‌പോട്ട് അഡ്മിഷന്‍
കോട്ടക്കല്‍ ഗവ വനിതാ പോളിടെക്‌നിക് കോളേജില്‍ ഒഴിവുള്ള സീറ്റിലേക്കുള്ള സ്‌പോട്ട് അഡ്മിഷന്‍ ആഗസ്റ്റ് ഒന്നിന് രാവിലെ എട്ട് മുതല്‍ 12 വരെ കോളേജില്‍ നടത്തും. രജിസ്റ്റര്‍ ചെയുന്നവരുടെ റാങ്ക് ലിസ്റ്റ് പ്രകാരമുള്ള പ്രവേശന നടപടികള്‍ ഇതേദിവസം ഉച്ചയ്ക്ക് 1.30 ആരംഭിക്കും. ആവശ്യമായ രേഖകള്‍ രേഖകള്‍ സഹിതം എത്തണം.
സ്‌പോട്ട് അഡ്മിഷനില്‍ പങ്കെടുക്കാന്‍ അര്‍ഹരായവരുടെ വിവരങ്ങളും ഒഴിവുകളുടെ എണ്ണവും www.polyadmission.org ല്‍ ലഭിക്കും.
ചേളാരിയിലെ എ.കെ.എന്‍.എം.ഗവ:പോളിടെക്‌നിക്ക് കോളേജ്, തിരൂരങ്ങാടിയില്‍ ഒഴിവുളള സീറ്റുകളിലേക്കുള്ള സ്‌പോട്ട് അഡ്മിഷനില്‍ ജനറല്‍, മുസ്ലീം, ഈഴവ, വിശ്വകര്‍മ്മ വിഭാഗത്തില്‍ പെട്ടവര്‍ക്ക് 8 ഓ അതില്‍ കൂടുതലോ ഇന്‍ഡക്‌സ് മാര്‍ക്കുള്ളവര്‍ക്കും മറ്റു വിഭാഗങ്ങളിലുള്ളവര്‍ക്ക് പരിധിയില്ലാതെയും പങ്കെടുക്കാം. താല്‍പര്യമുള്ളവര്‍ ആഗസ്റ്റ് ഒന്നിന് എല്ലാ രേഖകളുമായി രാവിലെ എട്ടിന് കോളേജില്‍ എത്തണം. രജിസ്റ്റര്‍ ചെയ്തവരുടെ റാങ്ക് ലിസ്റ്റ് പ്രകാരം, ഇതേ ദിവസം ഉച്ചക്ക് ശേഷം 1.30 മുതല്‍ അഡ്മിഷന്‍ നടത്തുന്നതാണ്.
സ്‌പോട്ട് അഡ്മിഷനില്‍ പങ്കെടുക്കാനുള്ളവരുടെ അര്‍ഹത സംബന്ധിച്ച നിബന്ധനകള്‍ www.polyadmission.org എന്ന വെബ്‌സൈറ്റില്‍ ലഭ്യമാണ്.
- Log in to post comments