Skip to main content

ഹര്‍ത്താല്‍ ദിനത്തിലെ പൊലീസ് നടപടി: വീഴ്ചയെന്ന് പറയാനാവില്ലെന്ന് പൊലീസ് കംപ്ലെയിന്റ് അതോറിറ്റി

അക്രമാസക്തരായ ഹര്‍ത്താല്‍ അനുകൂലികളുടെ ഇടയില്‍പെട്ടുപോയ നിരപരാധിയായ ആളെ തിരിച്ചറിഞ്ഞ് സംരക്ഷിക്കാന്‍ കഴിയാതിരുന്നത് പൊലീസിന്റെ വീഴ്ചയായി കാണാനാവില്ലെന്ന് പൊലീസ് കംപ്ലെയിന്റ് അതോറിറ്റി. വാട്‌സാപ്പിലൂടെ പ്രഖ്യാപിച്ച ഹര്‍ത്താല്‍ ദിവസം കടയില്‍ സാധനം വാങ്ങാനെത്തിയ 14 വയസ്സുകാരനായ മകന് നേരെ  പൊലീസ് ലാത്തിവീശി എന്നതായിരുന്നു പിതാവിന്റെ പരാതി.  പൊലീസ് മനപൂര്‍വം ആക്രമണം നടത്തിയെന്ന് കരുതാനാവില്ലെങ്കിലും   ഇക്കാര്യത്തില്‍ ജില്ലാ പൊലീസ് സൂപ്രണ്ടില്‍ നിന്ന് വിശദീകരണം തേടുമെന്ന് പൊലീസ് കംപ്ലെയിന്റ് അതോറിറ്റി ചെയര്‍മാന്‍ കെ.വി ഗോപിക്കുട്ടന്‍ പറഞ്ഞു.
     കോടതികളില്‍  കേസ് നിലനില്‍ക്കേ കേസിന്റെ പരിധിയില്‍ വരുന്ന വിഷയം കംപ്ലെയിന്റ് അതോറിറ്റിക്ക് മുന്നില്‍ പരാതിയായി നല്‍കാനാവില്ലെന്ന്  പൊലീസ് കംപ്ലെയിന്റ് അതോറിറ്റി ചെയര്‍മാന്‍ പറഞ്ഞു. ജില്ലാ കലക്ടര്‍ അമിത് മീണ, ജില്ലാതല കംപ്ലെയിന്റ് അതോറിറ്റി സെക്രട്ടറി ടി.എന്‍ വിജയസേനന്‍ എന്നിവരും ഇന്നലെ മലപ്പുറത്ത് നടന്ന സിറ്റിങില്‍ പങ്കെടുത്തു. 14 പരാതികളാണ് പരിഗണിച്ചത്. രണ്ടെണ്ണം തീര്‍പ്പാക്കി.  അടുത്ത സിറ്റിങ് ആഗസ്റ്റ് ഒമ്പതിന് നടക്കും.   

 

date