Skip to main content
adaram

ആദരം 2022: ഉപജില്ലാതല മത്സര വിജയികളെ ആദരിച്ചു

 

ഏലൂര്‍ ഗവണ്‍മെന്റ് എല്‍.പി സ്‌കൂളില്‍ ആലുവ ഉപജില്ലാ തലത്തില്‍ ശാസ്ത്ര മേളയിലും കലോത്സവത്തിലും വിജയം കരസ്ഥമാക്കിയ കുട്ടികളെ 
ആദരിക്കുന്ന ആദരം 2022 ഏലൂര്‍ നഗരസഭ ചെയര്‍മാന്‍ എ.ഡി സുജില്‍  ഉദ്ഘാടനം ചെയ്തു. എലൂര്‍ നഗരസഭാ വൈസ് ചെയര്‍പേഴ്‌സണ്‍  ലീലാ ബാബു അധ്യക്ഷത വഹിച്ചു. ആലുവ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ സനൂജ എ.ഷംസു ചടങ്ങില്‍ മുഖ്യ പ്രഭാഷണം നടത്തി. ഏലൂര്‍ നഗരസഭാ സെക്രട്ടറി  പി.കെ. സുഭാഷ്, ആലുവ ഈസ്റ്റ് പോലീസ് സ്‌റ്റേഷന്‍ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ എല്‍. അനില്‍ കുമാര്‍ ചടങ്ങില്‍ മുഖ്യാതിഥിയായി. കൗണ്‍സിലര്‍ കൃഷ്ണ പ്രസാദ്, ആലുവ എച്ച്.എം ഫോറം സെക്രട്ടറി പ്ലാസിഡ്, ഹെഡ്മാസ്റ്റര്‍ സിബി അഗസ്റ്റിന്‍ അധ്യാപിക ബീന എന്നിവര്‍ ചടങ്ങില്‍ സംസാരിച്ചു.

date