Skip to main content

സി എച്ച് എം ഹയർ സെക്കന്ററി സ്‌കൂളിൽ വജ്രം പദ്ധതി

 

വിദ്യാർഥികൾക്കൊപ്പം രക്ഷിതാക്കൾക്കും വിദ്യാഭ്യാസം നൽകുന്ന വജ്രം പദ്ധതിക്ക് എളയാവൂർ സി എച്ച് എം ഹയർ സെക്കന്ററി സ്‌കൂളിൽ തുടക്കമായി. വിദ്യാർഥികൾ വഴി രക്ഷിതാക്കളുടെ വിദ്യാഭ്യാസ യോഗ്യതയും തുടർ പഠനത്തിനുള്ള താൽപര്യവും സർവേയിലൂടെ കണ്ടെത്തി, അവർക്ക് എസ് എസ് എൽ സി, പ്ലസ്ടു, ഡിഗ്രി കോഴ്സുകൾക്ക് പരിശീലനം നൽകി പരീക്ഷയെഴുതിക്കലാണ് പദ്ധതിയുടെ ലക്ഷ്യം. ഞാൻ പഠിക്കുന്നതോടൊപ്പം എന്റെ രക്ഷിതാവും പഠിക്കണം എന്ന കാഴ്ചപ്പാടോടെയാണ്  കുട്ടികൾ ഇതിനെ സ്വീകരിച്ചത്. സാക്ഷരതാ മിഷന്റെ സഹകരണത്തോടെ നടത്തുന്ന പദ്ധതിയുടെ ഓറിയന്റേഷൻ ക്ലാസ് സാക്ഷരതാ മിഷൻ ജില്ലാ കോ ഓർഡിനേറ്റർ ഷാജു ജോൺ ഉദ്ഘാടനം ചെയ്തു. പി ടി എ പ്രസിഡണ്ട് മുഹമ്മദലി കൂടാളി അധ്യക്ഷത വഹിച്ചു. തുടർ വിദ്യാഭ്യാസത്തിലൂടെ എസ് എസ് എൽ സി ഉന്നത വിജയം നേടിയ നജ്മ ഇരിക്കൂറിനെ യോഗം ആദരിച്ചു. സ്‌കൂൾ മാനേജർ പി എ കരീം, ഹെഡ്മാസ്റ്റർ പി പി സുബൈർ, അധ്യാപകരായ കെ എം കൃഷ്ണകുമാർ, ടി ഒ ലത, എ പ്രകാശൻ, പി സി മഹമ്മൂദ്, ജാബിർ, വിദ്യാർഥി പാർലമെന്റ് പ്രതിനിധികളായ പി സി റന റസാക്ക്, സി സി പി ഫാത്തിമ റഫ, ഷിഫാ നൗറിൻ എന്നിവർ പങ്കെടുത്തു.

 

date