Post Category
മത്സ്യത്തൊഴിലാളി സമ്പാദ്യസമാശ്വാസ പദ്ധതി
സംസ്ഥാന മത്സ്യവകുപ്പ് നടപ്പാക്കുന്ന മത്സ്യത്തൊഴിലാളി സമ്പാദ്യ സമാശ്വാസ പദ്ധതിയിൽ അംഗങ്ങളാകാൻ കടൽ മത്സ്യത്തൊഴിലാളികൾക്ക് അപേക്ഷിക്കാം. ആവശ്യമായ രേഖകളുമായി ഡിസംബർ 31നകം അതത് മത്സ്യഗ്രാമങ്ങളിലെ കലക്ഷൻ സെന്ററുകളിൽ ഹാജരായി അംഗങ്ങളാകാം. ഉൾനാടൻ മത്സ്യത്തൊഴിലാളികൾക്ക് ജനുവരി 15 മുതൽ 30 വരെയുള്ള തീയതികളിൽ മത്സ്യഗ്രാമങ്ങളിലെ കലക്ഷൻ സെന്ററുകളിൽ ഹാജരായി അംഗങ്ങളാകാം. കടൽ തൊഴിലാളികളിൽ നിന്നും ഡിസംബർ മാസം രണ്ട് ഗഡു 500 രൂപയും ജനുവരി, ഫെബ്രുവരി മാസങ്ങളിൽ രണ്ട് ഗഡു വീതവുമാണ് വിഹിതം സ്വീകരിക്കുന്നത്. ഉൾനാടൻ മത്സ്യത്തൊഴിലാളികളിൽ നിന്നും ജനുവരി, ഫെബ്രുവരി, മാർച്ച് മാസങ്ങളിലെ രണ്ട് ഗഡുക്കൾ വീതമാണ് സ്വീകരിക്കുക. ഫോൺ: 0497 2731081.
date
- Log in to post comments