Skip to main content

തളിപ്പറമ്പ് കിലയിൽ പുതിയ കോഴ്‌സുകൾ തുടങ്ങി

 

തളിപ്പറമ്പ് കില ക്യാമ്പസിലെ അന്താരാഷ്ട്ര നേതൃപഠന കേന്ദ്രത്തിൽ പുതിയ കോഴ്‌സുകൾ ആരംഭിച്ചു. എം വി ഗോവിന്ദൻ മാസ്റ്റർ എം എൽ എ ക്ലാസിന്റെ ഉദ്ഘാടനം നിർവഹിച്ചു. ക്യാമ്പസിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പബ്ലിക് പോളിസി ആന്റ് ലീഡർഷിപ്പ് കോളേജിൽ കണ്ണൂർ സർവകലാശാലയുടെ അഫിലിയേഷനോടെയാണ് സോഷ്യൽ എന്റർപ്രണർഷിപ്പ് ആൻഡ് ഡെവലപ്‌മെന്റ്, പബ്ലിക് പോളിസി ആൻഡ് ഡെവലപ്‌മെന്റ്, ഡീ സെൻട്രലൈസേഷൻ ആൻഡ് ലോക്കൽ ഗവേർണൻസ് എന്നീ എം എ കോഴ്‌സുകൾ തുടങ്ങിയത്.

ചടങ്ങിൽ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യ അധ്യക്ഷത വഹിച്ചു. കില ഡയറക്ടർ ജനറൽ ഡോ. ജോയ് ഇളമൺ റിപ്പോർട്ട് അവതരിപ്പിച്ചു. കണ്ണൂർ സർവകലാശാല വൈസ്ചാൻസലർ ഡോ. ഗോപിനാഥ് രവീന്ദ്രൻ മുഖ്യാതിഥിയായി. തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സി എം കൃഷ്ണൻ, കണ്ണൂർ സർവകലാശാല പ്രൊ വൈസ്ചാൻസലർ എ സാബു, ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പബ്ലിക് പോളിസി ആന്റ് ലീഡർഷിപ്പ് ഡയറക്ടർ ഡോ. പീറ്റർ എം രാജ് തുടങ്ങിയവർ സംസാരിച്ചു.

date