Skip to main content

ജില്ല ടേബിള്‍ ടെന്നീസ് ചാമ്പ്യന്‍ഷിപ്പ് സമാപിച്ചു

മഞ്ചേരി കോസ്മോപൊളീറ്റന്‍ ക്ലബില്‍ വെച്ച് നടന്ന   42-ാമത് മലപ്പുറം ജില്ലാ ടേബിള്‍ ടെന്നീസ് ചാമ്പ്യന്‍ഷിപ്പ് സമാപിച്ചു. മെന്‍ സിംഗിള്‍സില്‍  അങ്കിത് (കേന്ദ്രീയ വിദ്യാലയ), ഒന്നാം സ്ഥാനവും, അര്‍ജ്ജുന്‍ മനോജ് രണ്ടാം സ്ഥാനവും നേടി.  വനിത വിഭാഗത്തില്‍  ജെയ്ലക്ഷ്മി (കേന്ദ്രീയ വിദ്യാലയ),  ഒന്നും, ആര്‍ദ്ര വിനോദ് രണ്ടാം സ്ഥാനവും കരസ്ഥമാക്കി. യൂത്ത് ബോയ്സ് ആദിത്യന്‍ ഡി അനില്‍ (കേന്ദ്രീയ വിദ്യാലയ),  അഭിഷേക്.ജി. (കേന്ദ്രീയ വിദ്യാലയ),   ഒന്നും രണ്ടും സ്ഥാനം നേടി. യൂത്ത് ഗേള്‍സ് ജെയ്ലക്ഷ്മി (കേന്ദ്രീയ വിദ്യാലയ),  ഒന്നും, മിന്നുഷെറിന്‍ (സ്പോര്‍ട്സ് പ്രമോഷന്‍ അക്കാദമി) രണ്ടും സ്ഥാനം നേടി.
മെന്‍ ടീം ചാമ്പ്യന്‍ഷിപ്പ് കോസ്മോ ക്ലബ് മഞ്ചേരിയും, വുമണ്‍ ടീം ചാമ്പ്യന്‍ഷിപ്പ് സ്പോര്‍ട്സ് പ്രമോഷന്‍ അക്കാദമി, മഞ്ചേരിയും കരസ്ഥമാക്കി. മാസ്റ്റേര്‍സ് വിഭാഗത്തില്‍ വി.ടി മനോജ്, (കോസ്മോ ക്ലബ് മഞ്ചേരി) ഒന്നൂം, കീര്‍ത്തി.എസ്. (പൊന്നാനി) രണ്ടും സ്ഥാനവും, ഓവറോള്‍ ട്രോഫി കേന്ദ്രീയ വിദ്യാലയം, മലപ്പുറവും കരസ്ഥമാക്കി.
സമാപന ചടങ്ങില്‍ മഞ്ചേരി കോസ്മോപൊളീറ്റന്‍ ക്ലബ് പ്രസിഡന്റ് ഖാലിദ് പുതുശ്ശേരി സമ്മാനദാനം നിര്‍വ്വഹിച്ചു. അസോസിയേഷന്‍ വൈസ് പ്രസിഡന്റ് അശോക പിഷാരടി, ഡോ. രാമകൃഷ്ണന്‍ എന്നിവര്‍ പ്രസംഗിച്ചു.    
(ഫോട്ടോ സഹിതം- അടിക്കുറിപ്പ്:  മഞ്ചേരി കോസ്മോപൊളീറ്റന്‍ ക്ലബില്‍ വെച്ച് നടന്ന   42-ാമത് മലപ്പുറം ജില്ലാ ടേബിള്‍ ടെന്നീസ് ചാമ്പ്യന്‍ഷിപ്പില്‍ ഓവറോള്‍ ട്രോഫി നേടിയ മലപ്പുറം കേന്ദ്രീയ വിദ്യാലയം ടീം)

date