Skip to main content
ഫോട്ടോ: ദേശീയ ഭക്ഷ്യഭദ്രതാ നിയമം-2013 ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി യാക്കരയിലെ റേഷന്‍ കടകളില്‍ ജില്ലാ കലക്ടര്‍ മൃണ്‍മയി ജോഷിയുടെ നേതൃത്വത്തില്‍ പരിശോധന നടത്തുന്നു.

ജില്ലയിലെ റേഷന്‍കടകളില്‍ ജില്ലാ കലക്ടര്‍ പരിശോധന നടത്തി

 

ദേശീയ ഭക്ഷ്യഭദ്രതാ നിയമം-2013 ശക്തിപ്പെടുത്തുന്നതിന് ആസാദി കാ അമൃത് മഹോത്സവിന്റെ ഭാഗമായി റേഷന്‍ കടകളില്‍ പരിശോധന നടത്തണമെന്ന ലക്ഷ്യം മുന്‍നിര്‍ത്തി ജില്ലാ കലക്ടര്‍ മൃണ്‍മയി ജോഷിയുടെ നേതൃത്വത്തില്‍ പാലക്കാട്, ഒറ്റപ്പാലം താലൂക്കുകളിലെ വിവിധ റേഷന്‍കടകളില്‍ പരിശോധന നടത്തി. ജില്ലാ സപ്ലൈ ഓഫീസര്‍ വി.കെ ശശിധരന്‍, പാലക്കാട് താലൂക്ക് സപ്ലൈ ഓഫീസര്‍ ജെ.എസ് ഗോകുല്‍ദാസ്, റേഷനിങ് ഇന്‍സ്‌പെക്ടര്‍മാരായ ഫരീദാ ബാനു, രഞ്ജിത്, ജില്ലാ പ്രോജക്ട് മാനേജര്‍ വി. അനൂപ് എന്നിവര്‍ പരിശോധനയില്‍ പങ്കെടുത്തു.

 

date