Post Category
ദീപശിഖാ പ്രയാണം നടത്തി
കോട്ടയം: കുടുംബശ്രീ ദേശീയ സരസ് മേളയുടെ പ്രചാരണ പ്രവർത്തനങ്ങളുടെ ഭാഗമായി കോട്ടയത്ത് ദീപശിഖാ പ്രയാണം നടത്തി. തിരുനക്കര ബസ് സ്റ്റാൻഡ് പരിസരത്ത് നിന്നു കുടുംബശ്രീ ജില്ലാ മിഷൻ കോർഡിനേറ്റർ അഭിലാഷ് സി. ദിവാകർ ദീപശിഖ കോട്ടയം നോർത്ത് സി.ഡി.എസ്. ചെയർപേഴ്സൺ അജിത ഗോപകുമാറിന് കൈമാറി.
തിരുനക്കര മൈതാനത്തുനിന്ന് ആരംഭിച്ച ദീപശിഖാ പ്രയാണം നാഗമ്പടത്ത് സരസ് മേള നടക്കുന്ന മൈതാനത്ത് അവസാനിച്ചു. റോളർ സ്കേറ്റിംഗ് വിദ്യാർത്ഥികൾ, സ്പോർട്സ് അക്കാദമി വിദ്യാർഥികൾ, കുടുംബശ്രീ അംഗങ്ങൾ തുടങ്ങി രണ്ടായിരത്തോളം പേർ ദീപശിഖാ പ്രയാണത്തെ അനുഗമിച്ചു. പ്രയാണത്തോടനുബന്ധിച്ച് നാഗമ്പടം മൈതാനത്ത് ബലൂണുകൾ ഉയർത്തി.
ഫോട്ടോക്യാപ്ഷൻ
കുടുംബശ്രീ ദേശീയ സരസ് മേളയുടെ പ്രചാരണ പ്രവർത്തനങ്ങളുടെ ഭാഗമായി നടത്തിയ ദീപശിഖാ പ്രയാണം.
date
- Log in to post comments