Skip to main content

ബീറ്റ് ഫോറസ്റ്റ് ഓഫീസർ

കോട്ടയം:  ജില്ലയിൽ വനം വകുപ്പിൽ വനാശ്രിതരായ ആദിവാസി സമൂഹത്തിലെ പട്ടികവർഗ വിഭാഗത്തിൽ നിന്നും ബീറ്റ്ഫോറസ്റ്റ് ഓഫീസർ (കാറ്റഗറി നം. 92/2022, 93/2022 ) തസ്തികയുടെ
അഭിമുഖം കേരള പബ്ലിക് സർവീസ് കമ്മീഷന്റെ കോട്ടയം ജില്ലാ ഓഫീസിൽ ഡിസംബർ 14,15 തീയതികളിൽ രാവിലെ 9.30ന് നടക്കും.  ഇതു സംബന്ധിച്ച് ഉദ്യോഗാർത്ഥികൾക്ക് ഒ.ടി.ആർ പ്രൊഫൈൽ വഴിയും എസ്.എം.എസ് മുഖേനയും പ്രത്യേക അറിയിപ്പ് നൽകിയിട്ടുണ്ട്. ഉദ്യോഗാർഥികൾ അസൽ തിരിച്ചറിയൽ രേഖ, യോഗ്യതകൾ, കമ്മ്യൂണിറ്റി സർട്ടിഫിക്കറ്റ് എന്നിവയുടെ അസൽ പ്രമാണങ്ങൾ, വൺ ടൈം വെരിഫിക്കേഷൻ സർട്ടിഫിക്കറ്റ് എന്നിവ സഹിതം
ഹാജരാകണം. അഡ്മിഷൻ ടിക്കറ്റ്, കെ- ഫോം എന്നിവ ഉദ്യോഗാർഥികളുടെ പ്രൊഫൈലിൽ ലഭ്യമാക്കിയിട്ടുണ്ട്.

(കെ.ഐ.ഒ.പി.ആർ. 3065/2022)

date