ഫലം പ്രസിദ്ധീകരിച്ചു
കോട്ടയം: കേരള സർക്കാർ സ്ഥാപനമായ ഐ.എച്ച്.ആർ.ഡി. 2022 ഓഗസ്റ്റ്- സെപ്റ്റംബർ മാസത്തിൽ നടത്തിയ ഒന്നും രണ്ടും സെമസ്റ്റർ പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷൻസ് (പി.ജി.ഡി.സി.എ) / ഒന്നും രണ്ടും സെമസ്റ്റർ ഡിപ്ലോമ ഇൻ ഡാറ്റാ എൻട്രി ടെക്നിക്സ് ആൻഡ് ഓഫീസ് ഓട്ടോമേഷൻ (ഡി.ഡി.റ്റി.ഒ.എ) / ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷൻസ് (ഡി.സി.എ), സർട്ടിഫിക്കറ്റ് കോഴ്സ് ഇൻ ലൈബ്രറി ആൻഡ് ഇൻഫർമേഷൻ സയൻസ് (സി.സി.എൽ.ഐ.എസ്), പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇൻ സൈബർ ഫോറൻസിക്സ് ആൻഡ് സെക്യൂരിറ്റി (പി.ജി.ഡി.സി.എഫ്) എന്നീ കോഴ്സുകളുടെ റഗുലർ / സപ്ലിമെന്ററി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പരീക്ഷാഫലവും മാർക്കിന്റെ വിശദാംശങ്ങളും അതത് പരീക്ഷാകേന്ദ്രങ്ങളിലും www.ihrd.ac.in എന്ന വെബ്സൈറ്റിലും ലഭിക്കും. പുനർമൂല്യനിർണയത്തിനുള്ള അപേക്ഷകൾ ഡിസംബർ 22 വരെ അതാത് പരീക്ഷാകേന്ദ്രങ്ങളിൽ പിഴ കൂടാതെയും ഡിസംബർ 24വരെ 200 രൂപ ലേറ്റ് ഫീ സഹിതവും സമർപ്പിക്കാം. ഫെബ്രുവരി 2023-ലെ സപ്ലിമെന്ററി പരീക്ഷയ്ക്കുള്ള അപേക്ഷകൾ ഡിസംബർ 19 മുമ്പും 100 രൂപ ലേറ്റ് ഫീയോടുകൂടി ഡിസംബർ 22 വരെയും നൽകാം. ഫെബ്രുവരി 2023-ലെ 2018 സ്കീം സപ്ലിമെന്ററി പരീക്ഷയ്ക്കായുള്ള പ്രത്യേകാനുമതി ആവശ്യമുള്ളവർ അപേക്ഷകൾ ഡിസംബർ 19ന് മുൻപായും 200 രൂപ ലേറ്റ് ഫീയോടുകൂടി ഡിസംബർ 22 വരെയും അതാത് സ്ഥാപനമേധാവികൾ മുഖേന സമർപ്പിക്കാം. നിശ്ചിതതീയതിക്കുശേഷം ലഭിക്കുന്ന അപേക്ഷകൾ പരിഗണിക്കില്ല.
(കെ.ഐ.ഒ.പി.ആർ. 3067/2022)
- Log in to post comments