Skip to main content

ക്വട്ടേഷൻ ക്ഷണിച്ചു 

 

പൊതുമരാമത്ത് വകുപ്പ് ത്യശൂർ റസ്റ്റ് ഹൗസ് സമുച്ചയത്തിൽ പ്രവർത്തിക്കുന്ന കാന്റീൻ 01-01-2023 മുതൽ രണ്ട് വർഷക്കാലത്തേയ്ക്ക് പാട്ട വ്യവസ്ഥയിൽ ഏറ്റെടുത്ത് നടത്താൻ കാന്റീൻ നടത്തിയോ അവയിൽ ജോലി ചെയ്തോ മുൻപരിചയമുള്ള വ്യക്തികളിൽ നിന്ന് ക്വട്ടേഷൻ ക്ഷണിച്ചു. കാന്റീൻ കെട്ടിടം, വൈദ്യുതി, വെള്ളം, നിലവിലുള്ള ഫർണീച്ചറുകൾ, പാത്രങ്ങൾ എന്നിവ സഹിതമുള്ള സൗകര്യങ്ങൾ ഉണ്ടായിരിക്കണം. രണ്ട് വർഷക്കാലത്തേയ്ക്ക് അടയ്ക്കാവുന്ന പാട്ടത്തുക, മേൽവിലാസം, ഒപ്പ്, ഫോൺ നമ്പർ ഇവ രേഖപ്പെടുത്തിയ വെള്ളക്കടലാസിലുള്ള ക്വട്ടേഷനുകൾ മുദ്രവെച്ച കവറുകളിൽ ഡിസംബർ 22ന് രാവിലെ 11 മണിക്ക് മുൻപായി ലഭിക്കണം. വിലാസം: എക്സിക്യൂട്ടീവ് എൻജിനീയർ, പൊതുമരാമത്ത് വകുപ്പ്, കെട്ടിട വിഭാഗം, തൃശൂർ പിൻ: 680020. ഫോൺ: 0487 2333030

date