Skip to main content

ഗവേഷണ പ്രൊജക്ടിലേക്ക് നിയമനം

ബയോ ടെക്നോളജി ഇന്‍ഡസ്ട്രി റിസര്‍ച്ച് കൗണ്‍സിലിന്റെയും(ബിറാക്) മിനിസ്ട്രി ഓഫ് ഇലക്ട്രോണിക്സ് ആന്റ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജിയുടെയും സഹായത്തോടെ തലശ്ശേരി മലബാര്‍ കാന്‍സര്‍ സെന്ററില്‍(പോസ്റ്റ് ഗ്രാജുവേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഓങ്കോളജി സയന്‍സസ് ആന്റ് റിസേര്‍ച്) നടത്തുന്ന വിവിധ ഗവേഷണ പ്രൊജക്ടുകളിലേക്ക് താത്കാലിക നിയമനം നടത്തുന്നു. റിസര്‍ച്ച് നഴ്സ്, ക്ലിനിക്കല്‍ റിസര്‍ച്ച് അസിസ്റ്റന്റ് എന്നീ തസ്തികകളിലാണ് നിയമനം. താല്‍പര്യമുള്ളവര്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും ബന്ധപ്പെട്ട രേഖകളുമായി ഡിസംബര്‍ 20ന് രാവിലെ 9.30ന് തലശ്ശേരി മലബാര്‍ കാന്‍സര്‍ സെന്ററില്‍ വാക് ഇന്‍ ഇന്റര്‍വ്യൂവില്‍ പങ്കെടുക്കണം. ഫോണ്‍: 0490 2399249. വെബ്സൈറ്റ്: www.mcc.kerala.gov.in
 

date