Post Category
ഉപഭോക്തൃദിനം: വിദ്യാര്‍ഥികള്‍ക്ക് മത്സരങ്ങള്‍
ദേശീയ ഉപഭോക്തൃ വാരാചരണത്തിന്റെ ഭാഗമായി സിവില്‍ സപ്ലൈസ് വകുപ്പ് ഹരിത ഉപഭോഗം, ഫെയര്‍ ഡിജിറ്റല്‍ ഫിനാന്‍സ് ഉപഭോക്തൃ നിയമം, അവകാശങ്ങള്‍-കടമകള്‍ എന്നീ വിഷയങ്ങളെ അടിസ്ഥാനമാക്കി ജില്ലയിലെ കോളേജ് വിദ്യാര്‍ഥികള്‍ക്ക് പ്രസംഗ മത്സരം, ഹയര്‍ സെക്കണ്ടറി വിദ്യാര്‍ഥികള്‍ക്ക് ഉപന്യാസ മത്സരം, ഹൈസ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് ക്വിസ് മത്സരം എന്നിവ നടത്തുന്നു. ഡിസംബര്‍ 23ന് വെള്ളി രാവിലെ 10 മണി മുതല്‍ കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളിലാണ് മത്സരം. മത്സരത്തില്‍ ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങള്‍ ലഭിക്കുന്നവര്‍ക്ക് കാഷ് അവാര്‍ഡും സര്‍ട്ടിഫിക്കറ്റും നല്‍കും. മത്സരാര്‍ഥികള്‍ ഐ ഡി കാര്‍ഡ് കൊണ്ടുവരണം. ഫോണ്‍: 0497 2700552, 9188527327, 9495650050.
date
- Log in to post comments