Skip to main content

മിനി ജോബ് ഫെയര്‍

ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിന്റെ കീഴിലുള്ള എംപ്ലോയബിലിറ്റി സെന്ററില്‍ സ്വകാര്യ സ്ഥാപനങ്ങളിലെ ഒഴിവുകളിലേക്ക് ഡിസംബര്‍ 16ന് രാവിലെ 10 മുതല്‍ ഉച്ചക്ക് രണ്ട് മണി വരെ അഭിമുഖം നടത്തുന്നു.
സൈറ്റ് സൂപ്പര്‍വൈസര്‍, സൈറ്റ് എഞ്ചിനീയര്‍, പ്രൊജക്ട് മാനേജര്‍, പ്രൊജക്ട്്കോ-ഓര്‍ഡിനേറ്റര്‍, ഇന്റീരിയര്‍ സൈറ്റ് കോ-ഓര്‍ഡിനേറ്റര്‍, ഇന്റീരിയര്‍ സൈറ്റ് സൂപ്പര്‍വൈസര്‍, ത്രീഡി വിഷ്വലൈസര്‍, ആര്‍ക്കിടെക്ട്, ആര്‍ക്കിടെക്ട് അസ്സോസിയേറ്റ്, സെയില്‍സ്് കണ്‍സല്‍ട്ടന്റ്, കസ്റ്റമര്‍ റിലേഷന്‍ എക്സിക്യൂട്ടീവ്, മോട്ടോര്‍ സൈക്കിള്‍ കണ്‍സല്‍ട്ടന്റ്, കാര്‍ ഡ്രൈവര്‍, ഷോറൂം സെയില്‍സ് കണ്‍സല്‍ട്ടന്റ്, മെക്കാനിക് എന്നീ തസ്തികകളിലേക്കാണ് അഭിമുഖം.
യോഗ്യത: ഡിപ്ലോമ, ഡിഗ്രി/ബി ടെക്(സിവില്‍), ഡിപ്ലോമ ആര്‍ക്കിടെക്ചര്‍, ഡിപ്ലോമ ഓട്ടോമൊബൈല്‍. താല്‍പര്യമുള്ള യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡിന്റെ പകര്‍പ്പും 250 രൂപയും സഹിതം എംപ്ലോയബിലിറ്റി സെന്ററില്‍ പേര് രജിസ്റ്റര്‍ ചെയ്ത് ഇന്റര്‍വ്യൂവിന് പങ്കെടുക്കാം. നിലവില്‍ രജിസ്റ്റര്‍ ചെയ്ത ഉദ്യോഗാര്‍ഥികള്‍ക്കും രജിസ്ട്രേഷന്‍ സ്ലിപ് ഹാജരാക്കി ഇന്റര്‍വ്യൂവിന് പങ്കെടുക്കാം. ഫോണ്‍: 0497 2707610, 6282942066.

date