Skip to main content

അസാപ് കമ്മ്യൂണിറ്റി സ്കിൽപാർക്കിൽ തൊഴിലധിഷ്ഠിത കോഴ്‌സുകൾ ഹയർ ആൻഡ് ട്രെയിൻ' മാതൃകയിൽ 

 

ഉന്നതവിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള അസാപ് കേരള 'ഹയർ ആൻഡ് ട്രെയിൻ' മാതൃകയിൽ നടപ്പിലാക്കുന്ന 'എൻറോൾഡ് ഏജൻ്റ്' എന്ന തൊഴിൽ പരിശീലന കോഴ്സ് കളമശ്ശേരി അസാപ് കമ്മ്യൂണിറ്റി സ്കിൽ പാർക്കിൽ ആരംഭിക്കുന്നു. കൊമേഴ്‌സ്, ബി.ബി.എ, എം.ബി.എ  ബിരുദധാരികൾക്കും, അവസാനവർഷ വിദ്യാർത്ഥികൾക്കും അപേക്ഷിക്കാം. യു.എസ് ടാക്സേഷൻ രംഗത്ത് ഉയർന്ന ജോലിയും പ്രതിഫലവും ഉറപ്പ് നൽകുന്ന കോഴ്സാണിത്.  നികുതി ശേഖരണത്തിനും നികുതി നിയമങ്ങൾ നടപ്പിലാക്കുന്നതിനും മേൽനോട്ടം വഹിക്കുന്ന യു.എസ് ഫെഡറൽ ഏജൻസിയായ ഐ.ആർ എസിന് മുമ്പായി നികുതിദായകരെ പ്രതിനിധീകരിക്കാനുള്ള പദവിയുള്ള പ്രൊഫഷണലാണ് എൻറോൾഡ് ഏജൻ്റ് (EA). നാലുമാസത്തോളമുള്ള പരിശീലന പദ്ധതിയിലൂടെ  വിദ്യാർത്ഥികളെ അമേരിക്കൻ ഇൻ്റേണൽ റവന്യൂ സർവ്വീസ് നടത്തുന്ന സ്‌പെഷ്യൽ എൻറോൾമെന്റ് പരീക്ഷ എഴുതാൻ പ്രാപ്തരാക്കും.  കോഴ്സ് വിജയകരമായി പൂർത്തീകരിച്ച് സർട്ടിഫിക്കറ്റ് നേടുന്ന  വിദ്യാർത്ഥികൾ യു.എസ്സിലെ നികുതിദായകരെ പ്രതിനിധീകരിച്ച് നികുതി റിട്ടേണുകൾ ഫയൽ ചെയ്യാൻ അധികാരമുള്ളവരാകും. 

കോഴ്‌സിന്റെ ആദ്യ ബാച്ചുകളിലൊന്നിന്റെ പരിശീലനമാണ് കളമശ്ശേരി കമ്മ്യൂണിറ്റി സ്കിൽപാർക്കിൽ ആരംഭിക്കുന്നത്.  ഗ്രാമീണ മേഖലകളിലെ തൊഴിൽ രഹിതരായ ബിരുദധാരികൾക്ക് കൂടുതൽ  തൊഴിലവസരങ്ങൾ സൃഷ്ടിക്കാനുള്ള സംസ്ഥാന ഗവൺമെന്റിന്റെ വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായാണ് ഇത്തരം കോഴ്സുകളും പരിശീലന പദ്ധതികളും സംഘടിപ്പിക്കുന്നത്.

പ്രാഥമിക പരീക്ഷയിലൂടെയാണ് കോഴ്സിലേക്കുള്ള പ്രവേശനം. തിരഞ്ഞെടുക്കപ്പെടുന്നവർക്ക്  കോഴ്‌സിന്റെ തുടക്കത്തിൽ തന്നെ ജോലിക്കായുള്ള കണ്ടീഷ്ണൽ ഓഫർ ലെറ്ററും  നൽകും. തൊഴിലിലേക്ക് തെരഞ്ഞെടുത്ത ശേഷം, അതിനനുസൃതമായ പരിശീലനവും, തുടർന്ന് ജോലിയും നൽകുന്ന 'ഹയർ ആൻഡ് ട്രെയിൻ' എന്ന മാതൃകയിലാണ് കോഴ്‌സുകൾ വിഭാവനം ചെയ്തിരിക്കുന്നത്. കാനറാ ബാങ്കിന്റെ സ്കിൽ ലോൺ സൗകര്യം കോഴ്സ് ഫീസിന് ലഭ്യമാണ്.
കൂടുതൽ വിവരങ്ങൾക്ക് : www.asapkerala.gov.in,  6238093350, 9495999749, 9629873740. അപേക്ഷിക്കണ്ട അവസാന തിയതി ഡിസംബർ 24.

date