Skip to main content

കാലവര്‍ഷം: ജില്ലയില്‍ ഇതുവരെ 6.33 കോടി രൂപയുടെ നാശനഷ്ടം 

തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷത്തില്‍ ജില്ലയില്‍ ഇതുവരെ 2028.11 മി.മീ മഴ ലഭിച്ചു.  കഴിഞ്ഞ 24 മണിക്കൂറിനുളളില്‍ 4.9 മി.മീ. മഴയാണ് ലഭിച്ചത്.  കാലവര്‍ഷക്കെടുതിയില്‍ ഇതുവരെ 285 വീടുകള്‍ തകര്‍ന്നു.  45 വീടുകള്‍ പൂര്‍ണ്ണമായും 240 വീടുകള്‍ ഭാഗികമായും തകര്‍ന്നു. വീടുകള്‍ തകര്‍ന്നതിനാല്‍ ഇക്കാലയളവില്‍ ജില്ലയില്‍ 74,26,531 രൂപയുടെ നാശനഷ്ടമുണ്ടായി. മഴക്കെടുതിയില്‍ ഇതുവരെ 5,59,26,197 രൂപയുടെ വിളകള്‍ക്കും നാശനഷ്ടമുണ്ടായി. മഴക്കെടുതിയില്‍ വീടുകളും വിളകളും പൊതുമുതലുകളും നശിച്ചതുവഴി ജില്ലയില്‍ ഇതുവരെ 6,33,52,728 രൂപയുടെ നഷ്ടമാണ് ഉണ്ടായിരിക്കുന്നത്.       

date