മെഡിക്കല്‍ ക്യാമ്പ് നടത്തി
കാലടി ഗ്രാമ പഞ്ചായത്ത് ജനകീയാസൂത്രണ വാര്‍ഷിക പദ്ധതിയുടെ ഭാഗമായി ഭിന്നശേഷി സഹായ ഉപകരണ നിര്‍ണയ മെഡിക്കല്‍ ക്യാമ്പ് നടത്തി. സംസ്ഥാന വികലംഗ ക്ഷേമ ബോര്‍ഡിന്റെ നേതൃത്വത്തിലാണ് ക്യാമ്പ് സംഘടിപ്പിച്ചത്. താച്ചനാട്ടുകര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സലിം മാസ്റ്റര്‍ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. കാലടി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അസ്ലം തിരുത്തി അധ്യക്ഷനായി. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.ജി ജിന്‍സി, പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ റംസീന ഷാനൂബ്, കെ.കെ. ആനന്ദന്‍, അബ്ദുല്‍ ഗഫൂര്‍, പഞ്ചായത്ത് അംഗങ്ങളായ സുരേഷ് പനക്കല്‍, വി. സലീന, സി. ബഷീര്‍, ടി.ബല്‍കീസ്, ആസൂത്രണ സമിതി ഉപാധ്യക്ഷന്‍ സി. നൗഫല്‍ തണ്ടിലം, മുന്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബീരാവുണ്ണി, പഞ്ചായത്ത് സെക്രട്ടറി പി.എം ഷാജി, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ടി. ആന്‍ഡ്രൂസ്, ഐ.സി.ഡി.എസ് സൂപ്പര്‍വൈസര്‍ രജനി തുടങ്ങിയവര്‍ സംസാരിച്ചു.
- Log in to post comments