Skip to main content

തൊഴില്‍ സഭ സംഘടിപ്പിച്ചു

യുവ തലമുറയെ തൊഴിലിലേക്കും സംരംഭങ്ങളിലേക്കും വഴികാട്ടാന്‍ തദ്ദേശ സ്വയംഭരണ വകുപ്പിന്റെ നേതൃത്വത്തില്‍ എടപ്പാള്‍ ഗ്രാമപഞ്ചായത്തില്‍ തൊഴില്‍ സഭ സംഘടിപ്പിച്ചു. അയിലക്കാട് കദീജ കാസില്‍ നടന്ന തൊഴില്‍ സഭ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സി.വി സുബൈദ ഉദ്ഘാടനം ചെയ്തു.

വൈസ് പ്രസിഡന്റ് കെ പ്രഭാകരന്‍ അധ്യക്ഷനായി. പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ ക്ഷമ റഫീഖ്, പഞ്ചായത്ത് അംഗങ്ങളായ ആഷിഫ് പൂക്കരത്തറ, കുമാരന്‍, ഷീജ, അഫീഫ നവാസ്, കൃഷി ഓഫീസര്‍ കെ. സുരേന്ദ്രന്‍, കില ആര്‍.പിമാരായ വാസുദേവന്‍, വിജയന്‍ എന്നിവര്‍ പങ്കെടുത്തു. രണ്ടു തൊഴില്‍ സഭയാണ് പഞ്ചായത്തില്‍ സംഘടിപ്പിച്ചത്. സംരംഭക സാധ്യതകളും പിന്തുണകളും എത്തിക്കുക, തൊഴില്‍ കൂട്ടായ്മകള്‍ രൂപീകരിച്ച് നൈപുണ്യ വികസനത്തിനുള്ള സാധ്യതകള്‍ ചര്‍ച്ച ചെയ്യുക എന്നീ ലക്ഷ്യങ്ങളോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്.

 

date