Skip to main content

വൃക്ക രോഗികള്‍ക്ക് സൗജന്യമായി മരുന്ന്; പദ്ധതിയുമായി തിരൂര്‍ നഗരസഭ

തിരൂര്‍ നഗരസഭയില്‍ വൃക്ക മാറ്റിവെച്ചവര്‍ക്ക് മരുന്നുകള്‍ നല്‍കുന്ന പദ്ധതിയുടെ ഉദ്ഘാടനം നഗരസഭ അധ്യക്ഷ എ.പി നസീമ നിര്‍വഹിച്ചു. നഗരസഭയുടെ വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഏഴ് ലക്ഷം രൂപയാണ് ഇതിനായി വകയിരിത്തിയിട്ടുള്ളത്. നഗരസഭ ഉപാധ്യക്ഷന്‍ പി. രാമന്‍കുട്ടി അധ്യക്ഷത വഹിച്ചു. ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷ ഫാത്തിമത് സജ്ന, മരാമത്ത് കാര്യ സ്ഥിരം സമിതി അധ്യക്ഷന്‍ കെ.കെ. സലാം, സെക്രട്ടറി ജി. ഷെറി, കൗണ്‍സിലര്‍ വി.നന്ദന്‍, ആസൂത്രണ സമിതി ഉപാധ്യക്ഷന്‍ പി.കെ.കെ. തങ്ങള്‍, എ.കെ. സൈതാലികുട്ടി, ഹെല്‍ത്ത് സൂപ്രണ്ട് ജീവരാജ് എന്നിവര്‍ സംസാരിച്ചു.

date