Skip to main content

തവനൂരില്‍ ജയിലില്‍ ദിനാഘോഷത്തിന് തുടക്കം

 

തവനൂര്‍ സെന്‍ട്രല്‍ ജയിലില്‍ ആദ്യ ജയില്‍ദിനാഘോഷങ്ങള്‍ക്ക് തുടക്കം. തിരൂര്‍ അതിവേഗ കോടതി സ്പെഷ്യല്‍ ജഡ്ജി സി.ആര്‍. ദിനേഷ് ഉദ്ഘാടനം ചെയ്തു. റീജിയണല്‍ വെല്‍ഫയര്‍ ഓഫീസര്‍ മുകേഷ് അധ്യക്ഷത വഹിച്ചു. ജില്ലാ പ്രൊബേഷന്‍ ഓഫീസര്‍ സമീര്‍ മച്ചിങ്ങല്‍, എന്‍.ടി. സൈനബ, കെ. സതി, ഫാദര്‍ സായ് പാറന്‍ കുളങ്ങര, അബ്ദുല്‍ ജലീല്‍, ഗോപകുമാര്‍, പ്രസൂഭന്‍, ഷറഫുദ്ദീന്‍, കെ.വി. ബൈജു, ബിബിന്‍ എന്നിവര്‍ സംസാരിച്ചു. ജയില്‍ദിനാഘോഷത്തിന്റെ സമാപനം വ്യാഴാഴ്ച കെ.ടി. ജലീല്‍ എം.എല്‍.എ. ഉദ്ഘാടനം ചെയ്യും.

 

date