ആശാ പ്രവര്‍ത്തകര്‍ക്ക് പരിശീലനം
ദേശീയ ആരോഗ്യ ദൗത്യം മലപ്പുറത്തിന്റെ ആഭിമുഖ്യത്തില്‍ ആശാ പ്രവര്‍ത്തകര്‍ക്കായി നാല് ദിവസത്തെ പരിശീലന പരിപാടിക്ക് നിലമ്പൂരില്‍ തുടക്കം. ചാലിയാര്‍ ഗ്രാമ പഞ്ചായത്തിലേയും, നിലമ്പൂര്‍ നഗരസഭയിലേയും ആശാ പ്രവര്‍ത്തകര്‍ക്കാണ് ഒമ്പതാമത് മോഡ്യൂള്‍ പരിശീലനം സംഘടിപ്പിച്ചിട്ടുള്ളത്. നിലമ്പൂര്‍ നഗരസഭാ ഹാളില്‍ നടന്ന പരിപാടി നഗരസഭ ചെയര്‍മാന്‍ മാട്ടുമ്മല്‍ സലീം ഉദ്ഘാടനം ചെയ്തു. ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷന്‍ കക്കാടന്‍ റഹീം, വികസന സ്ഥിരം സമിതി അധ്യക്ഷന്‍ പി.എം. ബഷീര്‍, ചാലിയാര്‍ കുടുംബാരോഗ്യ കേന്ദ്രം മെഡിക്കല്‍ ഓഫീസര്‍ ഡോ. ഇ. സഹ്ന, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരായ മുഹമ്മദ് അന്‍വര്‍, അഞ്ജന ദാമോധരന്‍, പബ്ലിക് ഹെല്‍ത്ത് നഴ്‌സ് വി.ആര്‍. ബിന്ദു, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരായ അച്ചുതന്‍, സുരേഷ് കെ കമ്മത്ത്, ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നഴ്‌സുമാരായ എം.പി. സുനു, ജോളമ്മ ചാക്കോ, രമണീഭായി, ഷീജ, നിഷ, പി.ആര്‍.ഒ സീന എന്നിവര്‍ പങ്കെടുത്തു.
- Log in to post comments