Skip to main content

പി.എം.ഇ.ജി.പി വായ്പക്കായി വീണ്ടും അപേക്ഷിക്കാം

 പ്രധാനമന്ത്രിയുടെ തൊഴില്‍ദായക പദ്ധതി(പി.എം.ഇ.ജി.പി.) പ്രകാരം പ്രവര്‍ത്തനം ആരംഭിച്ച സംരംഭങ്ങളുടെ വിപുലീകരണത്തിന്റെ ഭാഗമായി വീണ്ടും വായ്പക്കായി അപേക്ഷിക്കാം. ഉല്‍പ്പാദന മേഖലയില്‍ ഒരു കോടി രൂപ വരെയുള്ള പൊജക്ടുകളും ( പരമാവധി 15 ലക്ഷം രൂപ സബ്‌സിഡിയോടെ ) സേവനമേഖലയില്‍ 25 ലക്ഷം രൂപ പദ്ധതിവിഹിതം വരുന്ന പ്രൊജക്ടുകളു( പരമാവധി 3.75 ലക്ഷം രൂപ സബ്‌സിഡിയോടെ )മാണ് പരിഗണിക്കുക.  പദ്ധതികളുടെ 10 ശതമാനം തുക സംരംഭക വിഹിതമായി കണ്ടെത്തണം. ഈ പദ്ധതി പ്രകാരം പ്രവര്‍ത്തനം ആരംഭിച്ച എല്ലാ യൂണിറ്റുകള്‍ക്കും യൂണിക് ആധാര്‍ മെമ്മോറാണ്ടം (യു്എഎം)  രജിസ്‌ട്രേഷന്‍ നിര്‍ബന്ധമാക്കിയിട്ടുള്ള വിവരവും അറിയിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് വിദ്യാനഗറിലുള്ള ജില്ലാ വ്യവസായ കേന്ദ്രത്തിലോ താലൂക്ക് വ്യവസായ ഓഫീസുകളിലോ ബന്ധപ്പെടാമെന്ന്  ജനറല്‍ മാനേജര്‍ അറിയിച്ചു.        

date