Skip to main content

മൃഗസംരക്ഷണവകുപ്പ് കുറ്റിക്കോലില്‍   നിക്ഷേപ സംഗമം സംഘടിപ്പിക്കുന്നു

മൃഗസംരക്ഷണ മേഖലയില്‍ വ്യാവസായികാടിസ്ഥാനത്തില്‍ പുതിയതായി തൊഴില്‍ സംരംഭങ്ങള്‍ ആരംഭിക്കുവാന്‍ ആഗ്രഹിക്കുന്നവര്‍ക്കും(പശു, ആട്, കോഴി, മുയല്‍, പന്നി, മൂല്യവര്‍ധിത ഉല്‍പന്നങ്ങള്‍)നിലവില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന സംരംഭങ്ങള്‍ കൂടുതല്‍ വിപുലീകരിക്കുവാന്‍ ആഗ്രഹിക്കുന്നവര്‍ക്കുമായി മൃഗസംരക്ഷണവകുപ്പിന്റെ ആഭിമുഖ്യത്തില്‍ കുറ്റിക്കോലില്‍ നിക്ഷേപ സംഗമം സംഘടിപ്പിക്കുന്നു.
    ഫാമിങ്ങിന്റെ ആനുകാലിക പ്രാധാന്യമുള്ള വിവരങ്ങളും ഫാമിങ്ങ് രീതികളും ധനകാര്യ സ്ഥാപനങ്ങളില്‍ നിന്നുള്ള സഹായം, സബ്‌സിഡി, മലിനീകരണ നിയന്ത്രണ മാര്‍ഗങ്ങള്‍, പഞ്ചായത്ത് ലൈസന്‍സിംഗ് എന്നീ വിഷയങ്ങളില്‍ വിദഗ്ധര്‍ ക്ലാസുകള്‍ കൈകാര്യം ചെയ്യും. പങ്കെടുക്കുവാന്‍ ആഗ്രഹിക്കുന്ന കര്‍ഷകര്‍ കാസര്‍കോട്, കാറഡുക്ക ബ്ലോക്കുകളിലെ മൃഗാശുപത്രികളുമായി ആഗസ്റ്റ് അഞ്ചിനകം ബന്ധപ്പെടണം.  

date