അറബിമലയാളം കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു
കൊണ്ടോട്ടി മഹാകവി മോയിന്‍കുട്ടി വൈദ്യര് മാപ്പിളകലാ അക്കാദമി 2018 ജനുവരിയില്‍ ആരംഭിച്ച അറബിമലയാളം കോഴ്സിന്റെ രണ്ടാമത് ബാച്ചിലേക്കുള്ള പ്രവേശനം ആരംഭിച്ചു. ഞായറാഴ്ചകളില്‍ ഉച്ചതിരിഞ്ഞ് മൂന്നു മുതല്‍ അഞ്ചുവരെയാണ് പരിശീലനം. പ്രായപരിധിയോ വിദ്യാഭ്യാസയോഗ്യതയോ പരിഗണിക്കാതെ താല്പര്യമുള്ളവര്ക്കെല്ലാം അറബിമലയാളംകോഴ്സില് പ്രവേശനം ലഭിക്കും ആറു മാസത്തെ പരിശീലനത്തിനുശേഷം എഴുത്തുപരീക്ഷ, വായനാപരീക്ഷ എന്നിവയുടെ അടിസ്ഥാനത്തില്‍ ഗ്രേഡ് രേഖപ്പെടുത്തിയ സര്‍ട്ടിഫിക്കറ്റ് നല്‍കും.
പുതിയ ബാച്ച് സെപ്തംബറില്‍ ആരംഭിക്കും. അറബി അക്ഷരമാല അറിയാത്തവര്‍ക്കുപോലും ലളിതമായ പാഠ്യക്രമമാണ് തയ്യാറാക്കിയിരിക്കുന്നത്. പരമ്പരാഗത മാപ്പിളപ്പാട്ട് കൃതികള്‍ അറബിമലയാളത്തിലാണ് രചിക്കപ്പെട്ടത്. മാപ്പിളപ്പാട്ട്് ആലാപന രംഗത്തും ഗവേഷണ മേഖലയിലും മികവ് തെളിയിക്കാന്‍ അറബിമലയാളം അറിഞ്ഞിരിക്കേണ്ടത് അനിവാര്യമാണ്. അക്കാദമിയില്‍ ഗവേഷകര്‍ക്കും പൊതുജനങ്ങള്‍ക്കുമായി അറബി മലയാളം റിസര്‍ച്ച് ലൈബ്രറി പ്രവര്‍ത്തിക്കുന്നുണ്ട്. വിവരങ്ങള്‍ക്കും അപേക്ഷാ പത്രത്തിനും അക്കാദമി ഓഫീസുമായി ബന്ധപ്പെടുക. ഫോണ്‍: 0483 2711432
- Log in to post comments