Skip to main content

പ്രതീക്ഷ - 2022 തൊഴിൽമേള ഡിസംബർ 21ന് 

 

തൃശൂർ ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിലെ എംപ്ലോയബിലിറ്റി സെന്ററിന്റെയും ലിറ്റിൽ ഫ്ലവർ കോളേജ് ഗുരുവായൂർ-കരിയർ ഗൈഡൻസ് ആന്റ് പ്ലേസ്മെന്റ് സെല്ലിന്റെയും സംയുക്താഭിമുഖത്തിൽ ഡിസംബർ 21ന് ഗുരുവായൂർ ലിറ്റിൽ ഫ്ലവർ കോളേജിൽ  പ്രതീക്ഷ - 2022 തൊഴിൽമേള നടത്തുന്നു. സ്വകാര്യ മേഖലയിലെ 25ൽ അധികം പ്രമുഖ സ്ഥാപനങ്ങൾ പങ്കെടുക്കുന്ന മേളയിൽ 1000 ത്തിലധികം ഒഴിവുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. താല്പര്യമുള്ളവർ അന്നേ ദിവസം രാവിലെ 9.30ന് ഗുരുവായൂർ ലിറ്റിൽ ഫ്ലവർ കോളേജിൽ റിപ്പോർട്ട് ചെയ്യണം. പ്രവേശനം സൗജന്യമാണ്.

date