Skip to main content

പോസ്റ്റ് പ്രൊഡക്ഷന്‍ ടെക്‌നോളജീസ് ഇന്‍ ഓഡിയോ വിഷ്വല്‍ മീഡിയ

 വിഷ്വല്‍മീഡിയയില്‍ പോസ്റ്റ് പ്രൊഡക്ഷന്‍ ടെക്‌നോളജിയില്‍പ്പെടുന്ന സൗണ്ട്എഞ്ചിനീയറിംഗ്, എഡിറ്റിംഗ്, വിഷ്വല്‍ഇഫക്ട് തുടങ്ങിയവയില്‍ പരിശീലനം നല്‍കുന്നു. പരിശീലന കാലാവധി ആറുമാസം. ഏതെങ്കിലുംവിഷയത്തില്‍ എഞ്ചിനീയറിംഗ്,ബിരുദം പാസായവര്‍ക്ക് അപേക്ഷിക്കാം. പരിശീലനത്തില്‍ പങ്കെടുക്കുന്നവര്‍ക്ക് പ്രതിമാസം 5000 രൂപ സ്റ്റൈപന്റ്‌ലഭിക്കും. പ്രായ പരിധി 20-26. വിശദവിവരങ്ങളും അപേക്ഷാഫോറവും ംംംം.ര്യയലൃൃെശ.ീൃഴ എന്ന വെബ്‌സൈറ്റില്‍ ലഭ്യമാണ്. 
    വിദ്യാഭ്യാസയോഗ്യത, വയസ്, ജാതി എന്നിവതെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ ശരിപകര്‍പ്പ് സഹിതം ആഗസ്റ്റ് ആറിന് സൈബര്‍ശ്രീസെന്റര്‍, സി-ഡിറ്റ്, പൂര്‍ണ്ണിമ,ടി.സി81/2964,തൈക്കാട് പി.ഒ., തിരുവനന്തപുരം-695014 എന്ന വിലാസത്തില്‍ നേരിട്ട് ഹാജരാകണം. പൂരിപ്പിച്ച അപേക്ഷയും മറ്റ് രേഖകളും  wwww.cybersri.org എന്ന വിലാസത്തിലേക്ക് ആഗസ്റ്റ് നാലിനകം ഇ-മെയില്‍ അയക്കണം. ഫോണ്‍: 0471 2323949

date