സരസ് മേള: ഘോഷയാത്ര ഇന്ന്, പാർക്കിങ് ക്രമീകരണം
കോട്ടയം: ദേശീയ സരസ് മേളയോടനുബന്ധിച്ച് ഇന്ന് (ഡിസംബർ 15)
കോട്ടയം നഗരത്തിൽ വർണാഭമായ ഘോഷയാത്ര അരങ്ങേറും. ഉച്ചയ്ക്ക് 2.30ന് കോട്ടയം പൊലീസ് പരേഡ് ഗ്രൗണ്ടിൽനിന്ന് ഘോഷയാത്ര ആരംഭിക്കും. ഘോഷയാത്രയിൽ പങ്കെടുക്കാനെത്തുന്നവരുടെ വാഹനങ്ങൾ പാർക്ക് ചെയ്യാൻ ക്രമീകരണം ഒരുക്കിയിട്ടുണ്ട്.
ഘോഷയാത്ര വാഹനം എത്തേണ്ട റൂട്ട്.
1 ഈരാറ്റുപേട്ട, കാഞ്ഞിരപ്പള്ളി, വാഴൂർ പാമ്പാടി, ളാലം, പള്ളം, മാടപ്പള്ളി ബ്ലോക്കുകളിൽ നിന്നും ബസുകൾ കളക്‌ട്രേറ്റിനു മുമ്പിൽ നിർത്തി ആളുകൾ ഇറങ്ങിയ ശേഷം കോടിമത വഴി ഈരയിൽകടവ് എത്തി പാർക്കു ചെയ്യുക.
2 ഏറ്റുമാനൂർ, ഉഴവൂർ ബ്ലോക്കുകളിൽനിന്നും എത്തുന്ന ബസുകൾ ലോഗോസ് ബസ് സ്‌റ്റോപ്പ് കഴിഞ്ഞ് നിർത്തി ആളുകൾ ഇറങ്ങിയ ശേഷം മണിപ്പുഴ വഴി സിമെന്റ് കവലയിൽനിന്നു തിരുവാതുക്കലിലേയ്ക്ക് പോകുന്ന ബണ്ട് റോഡിൽ പാർക്കു ചെയ്യുക.
3. വൈക്കം, കടുത്തുരുത്തി ബ്ലോക്കുകളിൽ നിന്നും എത്തുന്ന ബസുകൾ ലോഗോസ് ബസ് സ്‌റ്റോപ്പ് കഴിഞ്ഞ് നിർത്തി ആളുകൾ ഇറങ്ങിയശേഷം ബസുകൾ കോടിമതയിൽ പാർക്കു ചെയ്യുക.
(കെ.ഐ.ഒ.പി.ആര്‍. 3086/2022)
- Log in to post comments