Post Category
ഗവ. കോളേജില്‍ ഗസ്റ്റ് അധ്യാപക ഒഴിവ്
കാസര്‍കോട് ഗവ. കോളേജില്‍ 2018-19 അധ്യയന വര്‍ഷത്തേക്ക് സംസ്‌കൃതം വിഷയത്തില്‍ ഗസ്റ്റ് അധ്യാപകരെ ആവശ്യമുണ്ട്. 55 ശതമാനം മാര്‍ക്കോടുകൂടിയ ബിരുദാനന്തര ബിരുദവും, നെറ്റും പാസായവര്‍ക്ക് അപേക്ഷിക്കാം. നെറ്റ് യോഗ്യരായവരുടെ അഭാവത്തില്‍ ബിരുദാനന്തര ബിരുദക്കാരേയും പരിഗണിക്കും. കോഴിക്കോട് ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയത്തില്‍ പേര് രജിസ്റ്റര്‍ ചെയ്ത യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം കൂടിക്കാഴ്ചയ്ക്കായി ആഗസ്റ്റ് രണ്ടിന് രാവിലെ 10.30ന് പ്രിന്‍സിപ്പാള്‍ മുന്‍പാകെ ഹാജരാകണം. ഫോണ്‍: 04994 256027
date
- Log in to post comments