Skip to main content

എറണാകുളം അറിയിപ്പുകള്‍

നയി റോഷിനി പ്രോഗ്രാം

കൊച്ചി: ജന്‍ ശിക്ഷണ്‍ സംസ്ഥാന്റെ ആഭിമുഖ്യത്തില്‍ മൂന്നാമത് ന്യൂനപക്ഷ കാര്യ മന്ത്രാലയം അനുവദിക്കുന്ന വനിതകളുടെ നേതൃത്വ പരിശീലന പദ്ധതി  --നയി റോഷിനി പ്രോഗ്രാം –- (ജൂലൈ 30 മുതല്‍ ഓഗസ്റ്റ് നാലു വരെ) കോട്ടുവളളി പഞ്ചായത്തില്‍ പറവൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.യേശുദാസ് പറപ്പിളളി ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പഞ്ചായത്ത് പ്രസിഡന്റ് കെ.കെ.ശാന്ത അധ്യക്ഷയായിരുന്നു. വൈസ് പ്രസിഡന്റ് പി.സി.ബാബു ആശംസ അര്‍പ്പിച്ചു. ജന്‍ ശിക്ഷണ്‍ സംസ്ഥാന്‍ ഡയറക്ടര്‍ സി.ജി.മേരി പദ്ധതി വിശദീകരണം നടത്തി. ന്യൂനപക്ഷ ക്ഷേമ ഡയറക്ടര്‍ ഡോ.എ.ബി.മൊയിദീന്‍കുട്ടി പരിശീലന കളരിയില്‍ സംബന്ധിച്ചു.

 

 

എക്‌സൈസ് വകുപ്പ് ജില്ലയില്‍ റെയിഡുകളും

വാഹനപരിശോധനയും ഊര്‍ജ്ജിതമാക്കി

കൊച്ചി: ഓണാഘോഷം പ്രമാണിച്ച് എക്‌സൈസ് വകുപ്പ് ജില്ലയില്‍ റെയിഡുകളും വാഹനപരിശോധനയും ഊര്‍ജ്ജിതമാക്കി. കളളുഷാപ്പുകള്‍, വിദേശമദ്യ വില്പന ശാലകള്‍, അരിഷ്ടാസവങ്ങള്‍ നിര്‍മ്മിക്കുകയും വിപണനം നടത്തുകയും ചെയ്യുന്ന സ്ഥാപനങ്ങള്‍ എന്നിവിടങ്ങളിലാണ് പരിശോധന നടക്കുന്നത്. പ്രധാന റോഡുകളില്‍ 24 മണിക്കൂറും വാഹന പരിശോധനയുമുണ്ട്. ഡിവിഷന്‍ ഓഫീസ് കേന്ദ്രീകരിച്ച് ജില്ലാതല കണ്‍ട്രോള്‍ റൂമും പ്രവര്‍ത്തിക്കുന്നു.

വ്യാജമദ്യമയക്കുമരുന്ന് വില്പന, പൊതുസ്ഥലങ്ങളിലുളള മദ്യപാനം, ലൈസന്‍സ് ഇല്ലാതെയുളള വൈന്‍ നിര്‍മ്മാണം, അനധികൃതമായി മയക്കുമരുന്ന്, മദ്യം സംഭരിക്കല്‍ തുടങ്ങിയവ നടക്കാന്‍ സാധ്യതയുള്ള സ്ഥലങ്ങളില്‍ എക്‌സൈസ് വകുപ്പിന്റെ  നേതൃത്വത്തില്‍ പോലീസ്-റവന്യൂ-വനം വകുപ്പുകളുമായി ചേര്‍ന്ന് സംയുക്ത പരിശോധന നടത്തും. അടിയന്തിര സാഹചര്യങ്ങള്‍ നേരിടുന്നതിനായി രണ്ട് സ്‌െ്രെടക്കിംഗ് ഫോഴ്‌സുകളെയും വിന്യസിച്ചിട്ടുണ്ട്. സ്ഥിരം കുറ്റവാളികള്‍ക്കെതിരെ ക്രിമിനല്‍ നടപടിക്രമം പ്രകാരം നടപടി സ്വീകരിക്കും.

മയക്കുമരുന്ന്, സ്പിരിറ്റ് കടത്ത്‌വ്യാജമദ്യ ഉത്പാദനം, വിതരണം എന്നിവ സംബന്ധിച്ച വിവരങ്ങള്‍ പൊതുജനങ്ങള്‍ക്ക് ലഭ്യമായാല്‍ വിവരങ്ങള്‍ താഴെ പറയുന്ന നമ്പരുകളില്‍ വിളിച്ചറിയിക്കാം. എക്‌സൈസ് ഡപ്യൂട്ടി കമ്മീഷണല്‍ 0484-2390657, 9447178059, അസി: എക്‌സൈസ് കമ്മീഷണര്‍ (എന്‍ഫോഴ്‌സ്‌മെന്റ്) 0484-2627480, 9496002867,  ജില്ലാ കണ്‍ട്രോള്‍ റൂം 0484-2390657,  9447178059,  എക്‌സൈസ് സര്‍ക്കിള്‍ ഓഫീസ്, എറണാകുളം 0484 2393121, 94400069552, ആലുവ 04842623655, 9400069560, കൊച്ചി 0484-2235120, 9400069554, കുന്നത്തനാട് 0484-2591203, 9400069559, കോതമംഗലം 0485-2824419, 9400069562. മൂവാറ്റുപുഴ 0485-2832623 9400069564, എക്‌സൈസ് സര്‍ക്കിള്‍ ഓഫീസ്, നോര്‍ത്ത് പറവൂര്‍ 04842443187 9400069557, റേഞ്ച് ഓഫീസ് എറണാകുളം 0484-2392283 9400069565, തൃപ്പൂണിത്തുറ 04842785060 9400069566, മട്ടാഞ്ചേരി 04842221998, 9400069567, ഞാറയ്ക്കല്‍ 0484 -2499297, 9400069568, നോര്‍ത്ത് പറവൂര്‍ 04842499297 9400069568, വരാപ്പുഴ 04842511045 9400069570,  ആലുവ 04842621089 9400069571, അങ്കമാലി 0484-2458484 9400069572,  കാലടി 0484-2461326 9400069573, പെരുമ്പാവൂര്‍ 0484-2590831 9400069574, മാമല 04842786848 9400069575, മൂവാറ്റുപുഴ 0485-2836717 9400069576, പിറവം 0485-2241573 9400069577, കോതമംഗലം 0485-2826460 9400069578, കുട്ടമ്പുഴ 0485-2572861 9400069579.

ഷാപ്പ് ലേലം

കൊച്ചി: മുന്‍ വര്‍ഷങ്ങളില്‍ വിറ്റ് പോകാതിരുന്നതും 2018 ജൂലൈ ഒന്നു മുതല്‍ ഒമ്പത് മാസത്തേക്ക് പ്രിവിലേജ് ദീര്‍ഘിപ്പിച്ച് നല്‍കിയിട്ടില്ലാത്തും മറ്റ് കാരണങ്ങളാല്‍ അടഞ്ഞ് കിടക്കുന്നതുമായ എറണാകുളം റേഞ്ചിലെ ഗ്രേഡ് മൂന്ന്, നാല്, തൃപ്പൂണിത്തുറ റേഞ്ചിലെ ഗ്രേഡ് രണ്ട്, ആറ്, ഞാറയ്ക്കല്‍ റേഞ്ചിലെ ഗ്രേഡ് ഒന്ന്, രണ്ട്, മൂന്ന്, നാല്, വരാപ്പുഴ റേഞ്ചിലെ ഗ്രേഡ് ഒന്ന്, ആലുവ റേഞ്ചിലെ ഗ്രേഡ് നാല്, മൂവാറ്റുപുഴ റേഞ്ചിലെ ഗ്രേഡ് ഏഴ്, പിറവം റേഞ്ചിലെ ഗ്രേഡ് എട്ട് എന്നീ ഗ്രൂപ്പുകളില്‍പ്പെട്ട കളളുഷാപ്പുകളുടെ കുത്തകാവകാശ പുനര്‍വില്പന ആഗസ്റ്റ് രണ്ടിന് രാവിലെ 10-ന് എറണാകുളം ജില്ലാ കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ജില്ലാ കളക്ടര്‍ നടത്തും.

വില്പനയില്‍ പങ്കെടുക്കാന്‍ താത്പര്യമുളളവര്‍ ആവശ്യമായ രേഖകളുമായി ആഗസ്റ്റ് രണ്ടിന് രാവിലെ ഒമ്പതിന് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ എത്തണം. നിശ്ചിത തുക എന്‍ട്രന്‍സ് ഫീസായി അടച്ച ശേഷം റവന്യൂ അധികാരികള്‍ സാക്ഷ്യപ്പെടുത്തിയ ഫോട്ടോ പതിച്ച ഐഡന്റിറ്റി കാര്‍ഡോടു കൂടി വില്പന ഹാളില്‍ പ്രവേശിക്കാം. വില്പനയില്‍ പങ്കെടുക്കുന്നവര്‍ ഷാപ്പുകളുടെ റെന്റല്‍ തുകയ്ക്കുളളതും, തൊഴിലാളികളുടെ ഒരു മാസത്തെ വേതനത്തിന് തുല്യമായ തുകയ്ക്കുമുളള ഡിമാന്റ് ഡ്രാഫ്റ്റ് (എറണാകുളം എക്‌സൈസ് ഡപ്യൂട്ടി കമ്മീഷണറുടെ പേരില്‍ മാറാവുന്നത്) എന്നിവ എടുത്തിരിക്കണം. വില്പന സംബന്ധിച്ച് പാലിക്കേണ്ട മറ്റ് മാനദണ്ഡങ്ങളും കൂടുതല്‍ വിവരങ്ങളും എറണാകുളം ഡിവിഷന്‍ ഓഫീസില്‍ നിന്നും ജില്ലയിലെ എല്ലാ എക്‌സൈസ് സര്‍ക്കിള്‍ ഓഫീസില്‍ നിന്നും അറിയാം.

 

 

കേരള മീഡിയ അക്കാദമി പ്രവേശന പരീക്ഷാഫലം പ്രസിദ്ധീകരിച്ചു

 

കൊച്ചി: കേരള മീഡിയ അക്കാദമി ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് കമ്യൂണിക്കേഷനിലെ വിവിധ കോഴ്‌സുകളിലേക്ക് ജൂലൈ 21ന് നടത്തിയ പ്രവേശനപരീക്ഷയില്‍ ഇന്റര്‍വ്യൂവിന് യോഗ്യത നേടിയവരുടെ പട്ടിക അക്കാദമി വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചു. സെലക്ഷന്‍ ലിസ്റ്റിലുള്ളവര്‍ക്കുള്ള  ഇന്റര്‍വ്യൂ ഓഗസ്റ്റ് 16-ാം തീയതി എറണാകുളത്ത് കാക്കനാട്ടുള്ള  അക്കാദമിയുടെ കാമ്പസില്‍ നടക്കും. വിശദാംശങ്ങള്‍ക്കായി അക്കാദമി വെബ്‌സൈറ്റ് സന്ദര്‍ശിക്കുക (www.keralamediaacademy.org). ഫോണ്‍: 0484-2422275, 2422068, 2100700. 

 

കെല്‍ട്രോണില്‍ തൊഴിലധിഷ്ഠിത കോഴ്‌സുകള്‍

 

കൊച്ചി: സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനമായ കെല്‍ട്രോണ്‍ നോളഡ്ജ് സെന്ററില്‍ ആഗസ്റ്റ് 16 മുതല്‍ പ്ലസ് ടു/ഡിപ്ലോമ/ബി.ടെക്/എം.ടെക്(ഇലക്‌ട്രോണിക്‌സ്, കമ്പ്യൂട്ടര്‍ സയന്‍സ്) ധാരികള്‍ക്കായി ഡിപ്ലോമ/സര്‍ട്ടിഫിക്കറ്റ് കോഴ്‌സുകള്‍ ആരംഭിക്കുന്നു. ഇന്റര്‍നെറ്റ് ഓഫ് തിങ്‌സ് ,എംബഡഡ്, മെഷീന്‍ ലേണിംഗ്, പി.എച്ച്.പി, ബിഗ് ഡാറ്റ അനലിറ്റിക്‌സ്, കമ്പ്യൂട്ടര്‍ ഹാര്‍ഡ്                                                                                                                                                                                                                                                                                                                                                                                 വെയര്‍ ആന്റ് നെറ്റ്‌വര്‍ക്കിംഗ്. ഡി.സിഎ, വേഡ് പ്രോസസിംഗ് എന്നീ മേഖലകളിലാണ് കോഴ്‌സുകള്‍ ആരംഭിക്കുന്നത്. കൂടാതെ അക്കാദമിക് പ്രോജക്ട#ുകള്‍,. പി.എച്ച്.ഡി ഗൈഡന്‍സ് വര്‍ക്കുകളും ചെയ്തു വരുന്നു. വിശദ വിവരങ്ങള്‍ക്ക് 0484-2971400/9446472646 ഫോണ്‍ നമ്പരിലോ/ഹെഡ് ഓഫ് സെന്റര്‍, കെല്‍ട്രോണ്‍ നോളഡ്ജ് സെന്റര്‍, പുളിക്കല്‍ അവന്യൂ ബീല്‍ഡിംഗ്, കത്രിക്കടവ് എറണാകുളം വിലാസത്തിലോ ബന്ധപ്പെടുക.

 

സംസ്ഥാന പിന്നോക്ക വിഭാഗ കമ്മീഷന്‍ സിറ്റിംഗ്

കൊച്ചി:  കേരള സംസ്ഥാന പിന്നോക്ക വിഭാഗ കമ്മീഷന്‍ ആഗസ്റ്റ് മൂന്നിന് രാവിലെ 11 -ന് എറണാകുളം കളക്‌ട്രേറ്റിലെ കോണ്‍ഫറന്‍സ് ഹാളില്‍ നടത്തും. ജൂലൈ 31-ന് ഗസ്റ്റ് ഹൗസില്‍ നടത്താനിരുന്ന സിറ്റിങാണ് ആഗസ്റ്റ് മൂന്നിന് നടത്തുന്നത്.

 

 

സൈബര്‍ശ്രീയില്‍ പരിശീലനത്തിന് അപേക്ഷ ക്ഷണിക്കുന്നു

 

 കൊച്ചി: സൈബര്‍ശ്രീയില്‍  പട്ടികജാതി വിഭാഗത്തില്‍പ്പെടുന്നവര്‍ക്കായി നടത്തുന്ന സോഫ്റ്റ്‌വെയര്‍ വികസനം, പോസ്റ്റ് പ്രൊഡക്ഷന്‍ ടെക്‌നോളജീസ് ഇന്‍ ആഡിയോ വിഷ്വല്‍ മീഡിയ  എന്നീ പരിശീലനങ്ങളില്‍ ഒഴിവുണ്ട്.

 

കംപ്യൂട്ടര്‍ സയന്‍സ്,  ഐ.ടി,  ഇലക്‌ട്രോണിക്‌സ് ആന്റ് കമ്മ്യൂണിക്കേഷന്‍,  ഇലക്ട്രിക്കല്‍ ആന്റ്  ഇലക്‌ട്രോണിക്‌സ് എന്നിവയില്‍ എഞ്ചിനീയറിംഗ് ബിരുദം/ എം.സി.എ / എംഎസ് സി കമ്പ്യൂട്ടര്‍ സയന്‍സ് അല്ലെങ്കില്‍ തത്തുല്യ യോഗ്യത നേടിയവര്‍ക്ക് സോഫ്റ്റ്‌വെയര്‍ വികസന പരിശീലനത്തിന് അപേക്ഷിക്കാം. ഏഴ് മാസത്തെ പരിശീലനത്തില്‍ പങ്കെടുക്കുന്നവര്‍ക്ക് പ്രതിമാസം 5500 രൂപ സ്റ്റൈപ്പന്റ് ലഭിക്കും. പ്രായപരിധി 20 നും  26 നും മദ്ധ്യേ. 

വിഷ്വല്‍ മീഡിയയില്‍ പോസ്റ്റ് പ്രൊഡക്ഷന്‍ ടെക്‌നോളജിയില്‍പ്പെടുന്ന സൗണ്ട് എഞ്ചിനീയറിംഗ്, എഡിറ്റിംഗ്, വിഷ്വല്‍ ഇഫക്ട് തുടങ്ങിയവയില്‍ പരിശീലനം നല്‍കുന്നു. പോസ്റ്റ് പ്രൊഡക്ഷന്‍ ടെക്‌നോളജീസ് ഇന്‍ ആഡിയോ വിഷ്വല്‍ മീഡിയ കോഴ്‌സിന്  പരിശീലന കാലാവധി ആറു മാസം. ഏതെങ്കിലും വിഷയത്തില്‍ ബിരുദം/എഞ്ചിനീയറിംഗ് പാസായവര്‍ക്ക് അപേക്ഷിക്കാം. പരിശീലനത്തില്‍ പങ്കെടുക്കുന്നവര്‍ക്ക് പ്രതിമാസം 5000 രൂപ സ്റ്റൈപ്പന്റ് ലഭിക്കും. പ്രായപരിധി 20 നും  26 നും മദ്ധ്യേ. വിശദവിവരങ്ങളും അപേക്ഷാ ഫോറവും www.cybersri.org വെബ്‌സൈറ്റില്‍ ലഭ്യമാണ്.

 

വിദ്യാഭ്യാസ യോഗ്യത, വയസ്സ്, ജാതി എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ ശരിപ്പകര്‍പ്പ്  സഹിതം ആഗസ്റ്റ് ആറിന്  സൈബര്‍ശ്രീ സെന്റര്‍, സി-ഡിറ്റ്, പൂര്‍ണ്ണിമ, ടിസി 81/2964, തൈക്കാട് പി.ഒ., തിരുവനന്തപുരം-695014 എന്ന വിലാസത്തില്‍ നേരിട്ട് ഹാജരാകണം. പൂരിപ്പിച്ച അപേക്ഷയും മറ്റ് രേഖകളും cybersritraining@gmail.com എന്ന വിലാസത്തിലേക്ക് ആഗസ്റ്റ് നാലിനു മുമ്പായി ഇ-മെയില്‍ അയക്കണം.  ഫോണ്‍ഃ 0471-2323949.

 

തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍;വിദ്യാഭ്യാസ ഗ്രാന്റിനുളള 

അപേക്ഷ ക്ഷണിച്ചു

 

 കൊച്ചി: തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ വരിക്കാരായ തൊഴിലാളികളുടെ മക്കള്‍ക്ക് 2018-19 വര്‍ഷത്തേക്ക് ഉന്നത വിദ്യാഭ്യാസ ഗ്രാന്റിന് അപേക്ഷ ക്ഷണിച്ചു.

2018-19 അധ്യയന വര്‍ഷത്തില്‍ എട്ട്, ഒമ്പത്, എസ്.എസ്.എല്‍.സി ക്യാഷ് അവാര്‍ഡ് പ്ലസ് വണ്‍/ബി.എ/ബി.കോം/ബി.എസ്.സി/എം.എ/എം.കോം (പാരലല്‍ സ്ഥാപനങ്ങളില്‍ പഠിക്കുന്നവര്‍ അപേക്ഷിക്കേണ്ടതില്ല) എം.എസ്.ഡബ്ലിയു/എം.എസ്.സി/ബി.എഡ്/പ്രൊഫഷണല്‍ കോഴ്‌സുകളായ എഞ്ചിനീയറിംഗ്/എം.ബി.ബി.എസ്/ബി.ഡി.എസ്/ഫാംഡി/ബി.എസ്.സി നഴ്‌സിംഗ്/ പ്രൊഫഷണല്‍ പി.ജി കോഴ്‌സുകള്‍/പോളിടെക്‌നിക് ഡിപ്ലോമ/റ്റി.റ്റി.സി/ബി.ബി.എ/ഡിപ്ലോമ ഇന്‍ നഴ്‌സിംഗ്/ പാരാ മെഡിക്കല്‍ കോഴ്‌സ്/എം.സി.എ/എം.ബി.എ/പി.ജി.ഡി.സി.എ/എഞ്ചിനീയറിംഗ് (ലാറ്ററല്‍ (എന്‍ട്രി) അഗ്രികള്‍ച്ചറല്‍/വെറ്റിനറി/ഹോമിയോ/ബി.ഫാം/ആയുര്‍വേദം/എല്‍.എല്‍.ബി (മൂന്ന് വര്‍ഷം, അഞ്ച് വര്‍ഷം) ബി.ബി.എം/ഫിഷറീസ്/ബി.സി.എ/ ബി.എല്‍.ഐ.എസ്.സി/എച്ച്.ഡി.സി ആന്റ് ബി.എം/ഡിപ്ലോമ ഇന്‍ ഹോട്ടല്‍ മാനേജ്‌മെന്റ്/സി.എ.ഇന്റര്‍മീഡിയേറ്റ് എന്നീ കോഴ്‌സുകള്‍ക്ക് പഠിക്കുന്നവര്‍ യോഗ്യതാ കോഴ്‌സിനുളള സര്‍ട്ടിഫിക്കറ്റ്, സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ് സഹിതം അപേക്ഷിക്കണം. (പോളി ടെക്‌നിക് ഗ്രാന്റ് ആദ്യ വര്‍ഷം അപേക്ഷിക്കുന്നവര്‍ എസ്.എസ്.എല്‍.സി സര്‍ട്ടിഫിക്കറ്റിന്റെ സാക്ഷ്യപ്പെടുത്തിയ കോപ്പി കൂടെ ഹാജരാക്കണം. ബി.എഡ്  വിഭാഗത്തില്‍ അപേക്ഷിക്കുന്നവര്‍ ബിരുദത്തിന്റെ മാര്‍ക്ക് ലിസ്റ്റ് ഹാജരാക്കണം.) അപേക്ഷയോടൊപ്പം നിര്‍ബന്ധമായും കുട്ടിയുടെയോ പദ്ധതിയില്‍ അംഗമായ തൊഴിലാളിയുടെയോ പേരിലുളള ബാങ്ക് അക്കൗണ്ട് നമ്പര്‍, ഐ.എഫ്.എസ്.സി കോഡു സഹിതം ആഗസ്റ്റ് 31 നകം ബന്ധപ്പെട്ട ജില്ലാ ലേബര്‍ വെല്‍ഫെയര്‍ ഫണ്ട് ഇന്‍സ്‌പെക്ടര്‍മാരുടെ കാര്യാലയങ്ങളില്‍ സമര്‍പ്പിക്കണം.

മുന്‍  അധ്യയന വര്‍ഷങ്ങളില്‍ ഗ്രാന്റ് ലഭിച്ചിട്ടുളളവര്‍ ഗ്രാന്റ് പുതുക്കുന്നതിനുളള അപേക്ഷകള്‍ ബന്ധപ്പെട്ട ജില്ലാ ലേബര്‍ വെല്‍ഫെവര്‍ ഫണ്ട് ഇന്‍സ്‌പെക്ടര്‍മാരുടെ കാര്യാലയങ്ങളില്‍ സമര്‍പ്പിക്കണം. ഫോറം തപാല്‍ മാര്‍ഗം ആവശ്യമുളളവര്‍ സ്വന്തം വിലാസമെഴുതി അഞ്ച് രൂപ സ്റ്റാമ്പ് പതിപ്പിച്ച് 22*10 സെന്റീമീറ്റര്‍ വലിപ്പമുളള കവര്‍ സഹിതം അപേക്ഷിച്ചാല്‍ ബന്ധപ്പെട്ട ജില്ലാ ലേബര്‍ വെല്‍ഫെയര്‍ ഫണ്ട് ഇന്‍സ്‌പെക്ടര്‍മാരുടെ കാര്യാലയങ്ങളില്‍ നിന്നും തപാല്‍ മാര്‍ഗവും നേരിട്ടും ലഭിക്കും. വ്യക്തമായി പൂരിപ്പിച്ച അപേക്ഷകള്‍ അപേക്ഷകരുടെ രക്ഷകര്‍ത്താവ് ജോലി ചെയ്യുന്ന സ്ഥാപനം സ്ഥിതിചെയ്യുന്ന ജില്ലയിലെ ലേബര്‍ വെല്‍ഫെയര്‍ ഫണ്ട് ഇന്‍സ്‌പെക്ടര്‍മാര്‍ക്ക് സമയപരിധിക്കുളളില്‍ അയച്ചു കൊടുക്കണം. സമയ പരിധി കഴിഞ്ഞ് ലഭിക്കുന്നതും നേരിട്ട് ലേബര്‍ വെല്‍ഫെയര്‍ ഫണ്ട് കമ്മീഷണറുടെ കാര്യാലയത്തിലേക്ക് അയക്കുന്നതുമായ അപേക്ഷകള്‍ പരിഗണിക്കുന്നതല്ല.

 

മദ്യപാനജന്യമല്ലാത്ത കരളില്‍ കൊഴുപ്പടിയുന്ന രോഗത്തിന്

സൗജന്യ ചികിത്സ

 

 കൊച്ചി: തൃപ്പൂണിത്തുറ ഗവ: ആയുര്‍വേദ കോളേജ് ആശുപത്രി ഒ.പി നമ്പര്‍ രണ്ടില്‍ എല്ലാ തിങ്കളാഴ്ചകളിലും രാവിലെ എട്ടു മുതല്‍ ഉച്ചയ്ക്ക് ഒന്നു വരെ മദ്യപാനജന്യമല്ലാത്ത കരളില്‍ കൊഴുപ്പടിയുന്ന രോഗത്തിന് ഗവേഷണാടിസ്ഥാനത്തിലുളള  സൗജന്യ ചികിത്സ ലഭ്യമാണ്. പ്രായം 30-60 നും മധ്യേ. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ 9400531486.

 

അമിത കൊളസ്‌ട്രോളിന് സൗജന്യ ചികിത്സ

 

 കൊച്ചി: തൃപ്പൂണിത്തുറ ഗവ: ആയുര്‍വേദ കോളേജ് ആശുപത്രി ഒ.പി നമ്പര്‍ രണ്ടില്‍ എല്ലാ ചൊവ്വാഴ്ചകളിലും ശരീരത്തില്‍ അമിതമായി കൊളസ്‌ട്രോള്‍ കാണപ്പെടുന്ന രോഗികള്‍ക്ക് ഗവേഷണാടിസ്ഥാനത്തിലുളള  സൗജന്യ ചികിത്സ ലഭ്യമാണ്. പ്രായം 30-50 നും മധ്യേ. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ 9400923807.

 

പരീക്ഷാകേന്ദ്രത്തില്‍ മാറ്റം

 

 കൊച്ചി: ജൂനിയര്‍ അസിസ്റ്റന്റ്/കാഷ്യര്‍ (കാറ്റഗറി നമ്പര്‍ 399/17, 396/17) തസ്തികയുടെ തെരഞ്ഞെടുപ്പിനായി ആഗസ്റ്റ് അഞ്ചിന് ഉച്ചയ്ക്ക് 1.30 മുതല്‍ 3.15 വരെ നടത്തുന്ന ഒ.എം.ആര്‍ പരീക്ഷയ്ക്ക് ജില്ലയിലെ പള്ളിപോര്‍ട് സെന്റ് മേരീസ് എച്ച് എസ് എന്ന പരീക്ഷാ കേന്ദ്രത്തിനു പകരമായി ഞാറയ്ക്കല്‍ പെരുമ്പിള്ളി മാരെല്ലോ പബ്‌ളിക് സ്‌കുള്‍ 682503 (ഫോണ്‍ 0484-2494178) എന്ന പരീക്ഷാ കേന്ദ്രം തെരഞ്ഞെടുത്തിട്ടുണ്ട്. ആയതിനാല്‍ പള്ളിപോര്‍ട് സെന്റ് മേരീസ് എച്ച് എസ് എന്ന പരീക്ഷാ കേന്ദ്രത്തില്‍ ഉള്‍പ്പെട്ട ഉദ്യോഗാര്‍ഥികള്‍ (രജിസ്റ്റര്‍ നമ്പര്‍ 341859 മുതല്‍ 342058 വരെ) ഞാറയ്ക്കല്‍ പെരുമ്പിള്ളി മാരെല്ലോ പബ്‌ളിക് സ്‌കുള്‍ എന്ന പരീക്ഷാ കേന്ദ്രത്തില്‍, തങ്ങള്‍ നിലവില്‍ ഡൗണ്‍ലോഡ് ചെയ്‌തെടുത്തിട്ടുളള അഡ്മിഷന്‍ ടിക്കറ്റ്, അസല്‍ തിരിച്ചറിയല്‍ രേഖ എന്നിവയുമായി ഹാജരാകണം.

 

കര്‍ഷക സമ്പര്‍ക്ക പരിപാടി നടത്തി

 

ആലങ്ങാട്: ക്ഷീരവികസന വകുപ്പിന്റെ വിജ്ഞാന വ്യാപന പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ആലങ്ങാട് ക്ഷീരവികസന യൂണിറ്റ് മുഖേന  കര്‍ഷക സമ്പര്‍ക്ക പരിപാടി നടത്തി. ഗുണമേന്മ ജാഗ്രത യജ്ഞത്തിന്റെ ഭാഗമായി പാല്‍ ഗുണനിലവാരം വര്‍ദ്ധിപ്പിക്കുന്നതിന് ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍, ക്ഷീരകര്‍ഷക ക്ഷേമനിധി ആനുകൂല്യങ്ങള്‍, ആദായകരമായ പാലുല്‍പ്പന്നങ്ങള്‍  എന്നീ വിഷയങ്ങളെക്കുറിച്ച് കര്‍ഷക സമ്പര്‍ക്ക പരിപാടി ചര്‍ച്ച നടത്തി. 

 

ഏലൂര്‍ വടക്കും ഭാഗം, കരുമാലൂര്‍,  മുപ്പത്തടം എന്നീ സഹകരണ സംഘങ്ങളില്‍ നിന്നും നൂറോളം പേര്‍ കര്‍ഷക സമ്പര്‍ക്ക പരിപാടിയില്‍ പങ്കെടുത്തു. 

 

കടുങ്ങല്ലൂര്‍ പഞ്ചായത്ത് പ്രസിഡന്റ് രത്‌നമ്മ സുരേഷ്,  ജില്ലാ പഞ്ചായത്ത് മെമ്പര്‍ ഷീബ ജോസ്, കരുമാലൂര്‍ പ്രസിഡന്റ് ജി ഡി ഷിബു, ബ്ലോക്ക് മെമ്പര്‍ അശോകന്‍  എന്നിവര്‍ പങ്കെടുത്തു.

 

കുട്ടനാടിനു കൈതത്താങ്ങ്: അവശ്യ സാധനങ്ങളുടെ ശേഖരണം തുടരുന്നു 

 

കൊച്ചി: വെള്ളപ്പൊക്കത്തില്‍  ദുരിതം അനുഭവിക്കുന്ന ആലപ്പുഴ ജില്ലയിലേക്ക് അന്‍പൊടു കൊച്ചിയും ജില്ലാ ഭരണ കൂടവും സംയുക്തമായി സമാഹരിക്കുന്ന അവശ്യ വസ്തുക്കളുടെ ശേഖരണം കടവന്ത്ര റീജിയണല്‍ സ്‌പോര്‍ട്‌സ് സെന്ററില്‍ ഞായറാഴ്ച (ആഗസ്റ്റ് 5) വരെ തുടരും. മുഹമ്മദ് വൈ സ്ഫീറുള്ളയുടെ മേല്‍നോട്ടത്തില്‍ അന്‍പൊടു കൊച്ചി വോളണ്ടിയര്‍മാരുടെ നേതൃത്വത്തില്‍ ആദ്യഘട്ടത്തില്‍ ശേഖരിച്ച അവശ്യ വസ്തുക്കള്‍ 3 ലോറികളിലായി  ജൂലൈ 28 -ന് ആലപ്പുഴ ജില്ലാ കലക്ടര്‍ക്കു കൈമാറിയിരുന്നു. ജൂലൈ 26-നു തുടങ്ങിയ ശേഖരണത്തില്‍ അരിയും പയറുമടക്കമുള്ള ഭക്ഷ്യ സാധനങ്ങള്‍, ബിസ്‌ക്കറ്റ്, മസാലക്കൂട്ടുകള്‍, പാല്‍പ്പൊടി, മരുന്നുകള്‍ എന്നിവയാണ് നല്‍കിയത്. കൊച്ചി നിവാസികളുടെ സഹായത്തോടെ 22 ടണ്ണോളം അവശ്യ വസ്തുക്കളാണ് മൂന്നു ലോറികളിലായി ആലപ്പുഴയിലെത്തിച്ചത്. 

 

കുട്ടനാടിനുള്ള കൈത്താങ്ങിനായി വിവിധ മേഖലകളില്‍ ജോലി ചെയ്യുന്ന വോളണ്ടിയര്‍മാര്‍ ഊഴമിട്ടാണ് കൗണ്ടറുകള്‍ തുറന്നു പ്രേവര്‍ത്തിക്കുന്നത്. പലവ്യഞ്ജന സാധനങ്ങള്‍, മെത്ത, ബെഡ്ഷീറ്റ്, സോപ്പ്, സോപ്പ് പൊടി, ബക്കറ്റ്, ഡെറ്റോള്‍, ബ്ലീച്ചിങ് പൌഡര്‍ എന്നിവയാണ് അവശ്യ സാധനങ്ങള്‍. 

 

വെള്ളമിറങ്ങിയ ശേഷം കുട്ടനാട്ടുകാര്‍ക്ക് സാധാരണ ജീവിതത്തിലേക്ക് മടങ്ങി വരുന്നതിനാവശ്യമായ സഹായ സഹകരണങ്ങള്‍ ഏതെങ്കിലും ഒരു പ്രദേശം കേന്ദ്രികരിച്ചു ചെയ്യുന്നതിനോ ദുരിത ബാധിത പ്രദേശത്തെ സ്‌കൂളുകളില്‍ എല്ലാം നഷ്ടപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് പഠനോപകരണങ്ങള്‍ നല്‍കുന്നതിനും ആലോചിക്കുന്നതായി അന്‍പൊട് കൊച്ചി സന്നദ്ധപ്രവര്‍ത്തകര്‍ അറിയിച്ചു.

 

ചെന്നൈ വെള്ളപ്പൊക്ക ദുരിത കാലയളവില്‍ കൊച്ചി നഗരത്തില്‍ നിന്നും അന്‍പൊടു കൊച്ചിയുടെയും അന്നത്തെ ജില്ലാ കളക്ടര്‍  എം.ജി. രാജമാണിക്കത്തിന്റെയും നേതൃത്വത്തില്‍ 25  ട്രക്ക് അവശ്യ സാധനങ്ങള്‍ ചെന്നൈ ദുരിത ബാധിത പ്രദേശങ്ങളിലേക്ക് കൈ മാറിയിരുന്നു.  അന്ന് രണ്ട് ആഴ്ച്ചകള്‍ കൊണ്ട് 250 ടണ്ണോളം അവശ്യ സാധനങ്ങളും മരുന്നുകളും സമാഹരിക്കാന്‍ കഴിഞ്ഞിരുന്നു. അന്ന് സേവന സന്നദ്ധരായ നാലായിരത്തോളം വോളണ്ടിയര്‍മാരാണ് ദിവസങ്ങളോളം രാപകല്‍ വ്യത്യാസമില്ലാതെ കൊച്ചി റീജിയണല്‍ സ്‌പോര്‍ട്‌സ് സെന്ററില്‍ പ്രവര്‍ത്തിച്ചത്. 

 

നിരന്തരമായ പരിശീലനത്തിലൂടെ ഭിന്നശേഷിയുള്ളവരെ പൊതുജീവിതരത്തിലേക്ക് കൊണ്ടുവരണം:  മന്ത്രി കെ.ടി. ജലീല്‍

 

കൊച്ചി: നിരന്തരമായ പരിശീലനത്തിലൂടെ ഭിന്നശേഷിയുള്ളവരെ പൊതുജീവിതരത്തിലേക്ക് കൊണ്ടുവരണമെന്ന് തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി കെ.ടി. ജലീല്‍. ദീന്‍ ദയാല്‍ ഉപാധ്യായ ഗ്രാമീണ കൗശല്യ യോജന പദ്ധതിയിലുള്‍പ്പെടുത്തി പരിശീലനം ലഭിച്ച 30 പേര്‍ക്കുള്ള സര്‍ട്ടിഫിക്കറ്റ് വിതരണം നടത്തുകയായിരുന്നു അദ്ദേഹം. ഭിന്നശേഷി ഒരു രോഗമല്ല മറിച്ച് ജീവിതാവസ്ഥയാണ്. സാധാരണ മനുഷ്യര്‍ക്ക് ചെയ്യാന്‍ സാധിക്കാത്ത പല ജോലികളും ഭംഗിയായി നിര്‍വ്വഹിക്കാന്‍ ഇവര്‍ക്ക് സാധിക്കും. വീടുകളില്‍ അടച്ച് പൂട്ടപ്പെട്ട്  പുറം ലോകവുമായി ഒരു ബന്ധവുമില്ലാത്തവരാണ് പലരും. എന്നാല്‍ അവരെ മറ്റുള്ളവരെ പോലെ വിഹരിക്കാന്‍ അനുവദിച്ചാല്‍, അവരുടേതായ ലോകം കണ്ടെത്താനുള്ള സാഹചര്യം നല്‍കിയാല്‍ അവര്‍ മികവ് തെളിയിച്ച് ഉപജീവനത്തിനുള്ള വഴി കണ്ടെത്തും. അതിനുള്ള ഒരു ഉപാധിയാണ് ദീന്‍ ദയാല്‍ ഉപാദ്ധ്യായ ഗ്രാമീന്‍ കൗശല്യ യോജന പദ്ധതിയുടെ പരിശീലന പരിപാടി. ഈ പരിശീലന പരിപാടിക്ക് ഭിന്നശേഷിക്കാരും സമൂഹത്തിന്റെ ഭാഗമാണെന്ന മനോഗതം ഉണ്ടാക്കാന്‍ സാധിച്ചിട്ടുണ്ട്. 

 

ഭിന്നശേഷിയുള്ളവര്‍ക്ക് സ്വന്തമായി തൊഴില്‍ ചെയ്ത് വരുമാനം നേടി സാമ്പത്തികഭദ്രത ഉറപ്പാക്കുന്നതിനുള്ള പരിശ്രമത്തിന് ഭാഗമായിട്ടാണ് സംസ്ഥാനസര്‍ക്കാരും കുടുംബശ്രീ മിഷനും  കേന്ദ്ര സര്‍ക്കാരിന്റെ ദീന്‍ ദയാല്‍ ഉപാധ്യായ ഗ്രാമീണ കൗശല്യ യോജന പദ്ധതിയിലുള്‍പ്പെടുത്തി പരിശീലനം നല്കുന്നത്. കളമശ്ശേരി രാജഗിരി കോളജിലെ നൈപുണ്യവികസന വിഭാഗത്തിനാണ് പദ്ധതിയുടെ നടത്തിപ്പ് ചുമതല. ജോലി ലഭിച്ച വിദ്യാര്‍ത്ഥികളുടെ വിവരങ്ങളടങ്ങിയ ഡയറി പ്രകാശനവും ചടങ്ങില്‍ നടന്നു. നാലു മാസത്തെ കോഴ്‌സിന് പഠനോപകരണങ്ങളും പരിശീലനവും സൗജന്യമായിട്ടാണ് നല്‍കുന്നത്. കൂടാതെ വിദ്യാര്‍ത്ഥികള്‍ക്ക് സ്‌റ്റൈപ്പന്‍ഡ് നല്‍കുന്നുണ്ട്. ആലുവയില്‍  പ്രവര്‍ത്തിക്കുന്ന കൃപ സ്‌പെഷ്യല്‍ സ്‌കൂളിലാണ് പരിശീലനം നടക്കുന്നത് . ബുക്ക് ബൈന്‍ഡിംഗ് , ഫ്രണ്ട് ഓഫീസ് അസിസ്റ്റന്റ് കോഴ്‌സുകളില്‍ പരിശീലനം നല്‍കിവരുന്നു. വി. കെ ഇബ്രാഹിംകുഞ്ഞ് എംഎല്‍എ ചടങ്ങില്‍ മുഖ്യപ്രഭാഷണം നടത്തി. ബുക്ക് ബയ്റ്റിംഗ് ട്രെയിനിയായ സുഹറാ ബീവി ചടങ്ങില്‍ അനുഭവങ്ങള്‍ പങ്കുവെച്ചു. 

 

രാജഗിരി സ്ഥാപനങ്ങളുടെ മാനേജര്‍ ഫാ.ഡോ.ജോസ് കുറിയേടത്ത് അധ്യക്ഷത വഹിച്ച ചടങ്ങില്‍ രാജഗിരി സ്ഥാപനങ്ങളുടെ ഡയറക്ടര്‍ ഫാ.ഡോ. മാത്യു വട്ടത്തറ, എറണാകുളം അസിസ്റ്റന്റ് ജില്ലാ കളക്ടര്‍ പാട്ടീല്‍ പ്രാന്‍ജാല്‍ ലഹേന്‍സിങ്,  എറണാകുളം കുടുംബശ്രീ ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍ റ്റി.പി. ഗീവര്‍ഗീസ്, ദീന്‍ ദയാല്‍ ഉപാധ്യായ ഗ്രാമീണ കൗശല്യ യോജന സംസ്ഥാന പ്രോഗ്രാം മാനേജര്‍ ദാസ് വിന്‍സന്റ്, കൃപ ഭവന്‍ ഡയറക്ടര്‍ ഫാദര്‍ പോള്‍ നെടുംചാലില്‍, കൃപ ഭവന്‍ സെക്രട്ടറി ഫാദര്‍ മാത്യു കിരിയാന്തന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

 

സാംസ്‌കാരിക റിപ്പോര്‍ട്ടിംഗ:് ശില്പശാല മാറ്റിവച്ചു

 

കൊച്ചി: കേരള മീഡിയ അക്കാദമിയുടെ ആഭിമുഖ്യത്തില്‍ മാധ്യമപ്രവര്‍ത്തകര്‍ക്കായി ആഗസ്റ്റ്  3,4 തീയതികളില്‍ കൊച്ചി ബോള്‍ഗാട്ടി പാലസില്‍ നടത്താന്‍ നിശ്ചയിച്ചിരുന്ന സാംസ്‌കാരിക റിപ്പോര്‍ട്ടിംഗ് സംബന്ധിച്ച ശില്പശാല പ്രതികൂല കാലാവസ്ഥ കാരണം മാറ്റിവച്ചു.  ഈ പരിപാടി സെപ്റ്റംബര്‍ മാസത്തില്‍ നടക്കും.

 

 

പോസ്റ്റ് ബേസിക് ഡിപ്ലോമ ഇന്‍ സൈക്യാട്രിക് നഴ്‌സിംഗ്

 

കൊച്ചി: കോഴിക്കോട് ഇംഹാന്‍സില്‍ പോസ്റ്റ് ബേസിക് ഡിപ്ലോമ ഇന്‍ സൈക്യാട്രിക് നഴ്‌സിംഗ് കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു. യോഗ്യത ജനറല്‍ നഴ്‌സിംഗ്/ബി.എസ്.സി നഴ്‌സിംഗ്/ പോസ്റ്റ് ബേസിക് ബി.എസ്.സി നഴ്‌സിംഗ് ബിരുദം.

അപേക്ഷിക്കേണ്ട അവസാന തീയതി ആഗസ്റ്റ് ആറ്. അപേക്ഷ ഫോറം ഇംഹാന്‍സ് ഓഫീസില്‍ നിന്ന് നേരിട്ടും ംംം.ശാവമി.െീൃഴ വെബ്‌സൈറ്റ് വഴിയും ലഭിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ 9605770068, 9745156700 നമ്പരുകളില്‍ ബന്ധപ്പെടുക.

 

 

ആയുര്‍വേദ മെഡിക്കല്‍ ഓഫീസര്‍മാരുടെ

 നേതൃത്വത്തില്‍ മെഡിക്കല്‍ ടിം സജ്ജം

കൊച്ചി: ഇടുക്കി ഡാമിന്റെ  ഷട്ടറുകള്‍ തുറക്കുന്ന സാഹചര്യത്തില്‍ ആരംഭിക്കുന്ന ദുരിതാശ്വാസ ക്യാമ്പുകള്‍ സന്ദര്‍ശിക്കുന്നതിനും ആവശ്യാനുസരണം ആരോഗ്യ സംബന്ധമായ കാര്യങ്ങള്‍ നിരീക്ഷിക്കുന്നതിനും ആയുര്‍വേദ മെഡിക്കല്‍ ഓഫീസര്‍മാരുടെ നേതൃത്വത്തില്‍ മെഡിക്കല്‍ ടീമിനെ സജ്ജമാക്കിയിട്ടുണ്ടെന്നും ക്യാമ്പുകളില്‍ ഉണ്ടാകാവുന്ന ആരോഗ്യ പ്രശ്‌നങ്ങള്‍ മുന്‍കൂട്ടി കണ്ട് ഔഷധങ്ങള്‍ തയാറാക്കിയിട്ടുണ്ടെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. കൂടാതെ മഴക്കാല രോഗ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ജില്ലയിലെ എല്ലാ ആയുര്‍വേദ സ്ഥാപനങ്ങളുടെയും നേതൃത്വത്തില്‍ മെഡിക്കല്‍ ക്യാമ്പുകള്‍ നടന്നുവരുന്നുണ്ട്.

അടിയന്തിര സഹാചര്യം ഉണ്ടാകുമ്പോള്‍ ഇനി പറയുന്ന ഫോണ്‍ നമ്പരുകളില്‍ ബന്ധപ്പെടാം. 9446343066, 9447378257, 9446813737, 9495882826, 9446820304.

 

പരിശീലനക്‌ളാസ് ഓഗസ്റ്റ് ഒന്നിന്

 

വെള്ളപ്പൊക്കകെടുതിയുടെ പശ്ചാത്തലത്തില്‍ കെടുതികള്‍ നേരിടുന്നതിനുളള പരിശീലനവും പ്രതിരോധ പ്രവര്‍ത്തനങ്ങളെ സംബന്ധിച്ചുളള ഒരു പരിശീലന ക്ലാസും ആഗസ്റ്റ് ഒന്ന് ഉച്ചയ്ക്ക് 12.30ന് പറവൂര്‍  മുനിസിപ്പല്‍ ടൗണ്‍ഹാളില്‍ നടത്തും. 

 

ജനപ്രതിനിധികള്‍, തദ്ദേശസ്വയംഭരണവകുപ്പിലെ ജനപ്രതിനിധികള്‍, പോലീസ്, കെ.എസ്.ഇ.ബി, ഫയര്‍ ആന്റ് റസ്‌ക്യൂ, മൃഗസംരക്ഷണം, റവന്യു തുടങ്ങിയ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍, രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുക്കുമെന്ന് പറവൂര്‍ തഹസില്‍ദാര്‍ അറിയിച്ചു.

ജനങ്ങളുടെ ആശങ്കയകറ്റി ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ കാര്യക്ഷമമായ നേതൃത്വം നല്‍കുവാനും ക്രിയാത്മകമായി ജനങ്ങളെ പ്രവര്‍ത്തനങ്ങളില്‍ പങ്കെടുപ്പിക്കാനും ആത്മവീര്യമുണര്‍ത്തുവാനും ഉദ്ദേശിച്ചാണ് പരിപാടി സംഘടിപ്പിക്കുന്നത്. 

date