Post Category
ജാഗ്രത പാലിക്കണം
പീച്ചി ഡാമിന്‍െ്‌റ വൃഷ്ടി പ്രദേശത്ത് കനത്ത മഴ തുടരുന്നതിനാല്‍ ഡാമിന്‍െ്‌റ ഷട്ടറുകള്‍ കൂടുതല്‍ ഉയര്‍ത്താന്‍ സാധ്യതയുണ്ട്. അതിനാല്‍ മണലി, കരുവന്നൂര്‍ പുഴകളുടെ തീരങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രതപാലിക്കണമെന്നും ജില്ലാ കളക്ടര്‍ ടി.വി. അനുപമ അറിയിച്ചു. ചൊവ്വാഴ്‌ച്ച (31 ജൂലായ്) രാവിലെ 10 നാണ് ഡാമിന്‍െ്‌റ നാലു ഷട്ടറുകളും 5 ഇഞ്ച് ഉയരത്തില്‍ തുറന്നത്.
വാഴാനി ജലസംഭരണിയിലെ ജലവിതാനം 61.48 മീറ്ററായി. 61.88 മീറ്റര്‍ വിതാനമായാല്‍ ഷട്ടറുകള്‍ ഏത് സമയവും തുറക്കുമെന്ന് വാഴാനി ഇറിഗേഷന്‍ സെക്ഷന്‍ അസിസ്റ്റന്റ് എഞ്ചിനീയര്‍ അറിയിച്ചു. 62.48 മീറ്ററാണ് വാഴാനി ജലസംഭരണിയിലെ പരമാവധി ജലവിതാനം.
date
- Log in to post comments