Skip to main content

ധനസഹായം : അപേക്ഷ ക്ഷണിച്ചു

മുന്‍കുറ്റവാളികള്‍ / പ്രൊബേഷണര്‍മാര്‍ / എക്‌സ്‌ പ്യൂപ്പിള്‍സ്‌ / എക്‌സ്‌ ഇന്‍മേറ്റ്‌സ്‌ / കുറ്റവാളികളുടെ നിര്‍ദ്ധനരായ ആശ്രിതര്‍ എന്നിവര്‍ക്ക്‌ ഈ വര്‍ഷം ധനസഹായത്തിന്‌ അപേക്ഷ ക്ഷണിച്ചു. ജയില്‍ വിമുക്തരായ മുന്‍ കുറ്റവാളികള്‍ / പ്രൊബേഷന്‍ ഓഫ്‌ ഒഫന്‍ഡേഴ്‌സ്‌ ആക്‌ട്‌ പ്രകാരം പ്രൊബേഷന്‍ റിലീസ്‌ ലഭിച്ച്‌ പ്രൊബേഷണര്‍മാര്‍ / ബോര്‍സ്റ്റല്‍ സ്‌കൂളില്‍ നിന്നും വിടുതല്‍ ചെയ്യപ്പെട്ട എക്‌സ്‌ പ്യൂപ്പിള്‍സ്‌ / ചില്‍ഡ്രന്‍സ്‌ ഹോമുകളില്‍ നിന്നുളള എക്‌സ്‌ ഇന്‍മേറ്റ്‌സ്‌ / ജയില്‍ ശിക്ഷ അനുഭവിക്കുന്നവരുടെ വരുമാനമാര്‍ഗ്ഗമില്ലാത്ത ആശ്രിതര്‍ (ഭാര്യ / ഭര്‍ത്താവ്‌ / കുട്ടികള്‍) എന്നിവരില്‍ നിന്നാണ്‌ അപേക്ഷ ക്ഷണിച്ചത്‌. ഇവര്‍ക്ക്‌ മാന്യമായ ഉപജീവനമാര്‍ഗ്ഗം നേടുന്നതിനായി എന്തെങ്കിലും വ്യവസായമോ കൈത്തൊഴിലോ ചെറുകിട വ്യാപാരമോ ആരംഭിക്കുന്നതാണ്‌ ധനസഹായം. 15000/- (പതിനയ്യായിരം) രൂപയാണ്‌ അനുവദിക്കുക. പദ്ധതിയെ സംബന്ധിച്ചുളള വിശദവിവരങ്ങളും അപേക്ഷഫോറവും അയ്യന്തോള്‍ സിവില്‍ സ്റ്റേഷനിലുളള ജില്ലാ പ്രൊബേഷന്‍ ഓഫീസറുടെ കാര്യാലയത്തില്‍ ലഭിക്കും. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഓഗസ്റ്റ്‌ 31. ഫോണ്‍ : 0487-2363999.
 

date