Post Category
മാര്‍ഗരേഖ പ്രകാശനം
മള്‍ട്ടി ലെവല്‍ മാര്‍ക്കറ്റിംഗ്/ഡയറക്ട് സെല്ലിംഗ് മാര്‍ഗരേഖയുടെയും, നിയന്ത്രണാധികാര സംവിധാനത്തിന്റെയും ഔപചാരിക പ്രകാശനം ആഗസ്റ്റ് എട്ട് വൈകിട്ട് അഞ്ചിന് തിരുവനന്തപുരം വഴുതക്കാട് ടാഗോര്‍ തിയറ്ററില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. ചടങ്ങില്‍ ഭക്ഷ്യ പൊതുവിതരണ ഉപഭോക്തൃ കാര്യ വകുപ്പ് മന്ത്രി പി.തിലോത്തമന്‍ അധ്യക്ഷത വഹിക്കും. ഡയറക്ട് സെല്ലര്‍മാര്‍, ട്രേഡ് യൂണിയനുകള്‍, ഉപഭോക്തൃ സംഘടനാ പ്രതിനിധികള്‍ തുടങ്ങിയവര്‍ക്ക് ചടങ്ങില്‍ പങ്കെടുക്കാം. പങ്കെടുക്കാനാഗ്രഹിക്കുന്നവര്‍ പേരു വിവരം, മേല്‍വിലാസം, ഫോണ്‍ നമ്പര്‍ എന്നിവ സഹിതം sscacell@gmail.com എന്ന ഇമെയില്‍ വിലാസത്തില്‍ ആറിന് വൈകിട്ട് അഞ്ചിനകം രജിസ്റ്റര്‍ ചെയ്യണം.
പി.എന്‍.എക്‌സ്.3299/18
date
- Log in to post comments