Skip to main content

ലോക മുലയൂട്ടല്‍ വാരാചരണം സംസ്ഥാനതല ഉദ്ഘാടനം ഇന്ന് (ആഗസ്റ്റ് ഒന്ന്)

വനിത, ശിശുവികസന വകുപ്പ് ദേശീയ ആരോഗ്യ മിഷന്റെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന മുലയൂട്ടല്‍ വാരാചരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം ഇന്ന് (ആഗസ്റ്റ് ഒന്ന്) ഉച്ചയ്ക്ക് 12 ന് തിരുവനന്തപുരം ടാഗോര്‍ തിയേറ്ററില്‍ ആരോഗ്യമന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ നിര്‍വഹിക്കും.  അഡ്വ. വി.എസ് ശിവകുമാര്‍ എം.എല്‍.എ അധ്യക്ഷത വഹിക്കും. 

കേരളത്തില്‍ വൈവിധ്യമാര്‍ന്ന പരിപാടികളോടെയാണ് മുലയൂട്ടല്‍ വാരാചരണം നടക്കുന്നത്. 'മുലയൂട്ടല്‍ ജീവന്റെ ആധാരം' എന്നതാണ് ഈ വര്‍ഷത്തെ വാരാചരണത്തിന്റെ പ്രമേയം. മുലയൂട്ടലിന്റെ പ്രാധാന്യം മനസിലാക്കിക്കുന്നതിനാണ് ഓഗസ്റ്റ് ഒന്നു മുതല്‍ ഏഴുവരെ ലോക മുലയൂട്ടല്‍ വാരം ആചരിക്കുന്നത്. ലോകാരോഗ്യസംഘടന, യൂണിസെഫ് തുടങ്ങിയവയുടെ സഹകരണത്തോടെ മുലയൂട്ടല്‍ പ്രവര്‍ത്തനങ്ങള്‍ക്കുള്ള ആഗോള സഖ്യമാണ് വാരാചരണ പ്രവര്‍ത്തനങ്ങള്‍ ഇന്ത്യയുള്‍പ്പെുടെ 170 രാഷ്ട്രങ്ങളില്‍ ഏകോപിപ്പിക്കുന്നത്. 

പി.എന്‍.എക്‌സ്.3304/18

date