Post Category
നാഷണല്‍ ലെജിസ്ലേറ്റേഴ്‌സ് കോണ്‍ഫറന്‍സ്: പട്ടികവിഭാഗക്കാരായ ഉന്നത ഉദേ്യാഗസ്ഥര്‍ക്ക് പങ്കെടുക്കാം
കേരള നിയമസഭയുടെ വജ്രജൂബിലി ആഘോഷങ്ങളോടനുബന്ധിച്ചുള്ള ഫെസ്റ്റിവല്‍ ഓണ്‍ ഡെമോക്രസിയുടെ ഭാഗമായി 2018 ആഗസ്റ്റ് ആറ്, ഏഴ് തീയതികളില്‍ പട്ടികജാതി പട്ടികവര്‍ഗ വിഭാഗക്കാരുടെ വിവിധ പ്രശ്‌നങ്ങളെ സംബന്ധിച്ച് തിരുവനന്തപുരം നിയമസഭാ സമുച്ചയത്തില്‍ നടക്കുന്ന നാഷണല്‍ ലെജിസ്ലേറ്റേഴ്‌സ് കോണ്‍ഫറന്‍സില്‍ സംസ്ഥാന സര്‍ക്കാര്‍/അര്‍ദ്ധസര്‍ക്കാര്‍/പൊതുമേഖലാ സ്ഥാപനങ്ങളിലെയും സര്‍വകലാശാലകളിലെയും ഈ വിഭാഗങ്ങളില്‍പ്പെട്ട ഉന്നത ഉദേ്യാഗസ്ഥര്‍ക്ക് പങ്കെടുക്കാന്‍ അവസരം. താത്പര്യമുള്ളവര്‍ക്ക് മേലധികാരിയുടെ അനുവാദത്തോടുകൂടി 8281106566, 9446849162 എന്നീ നമ്പരുകളില്‍ ഏതിലെങ്കിലും വിളിച്ചതിനുശേഷം കോണ്‍ഫറന്‍സില്‍ രജിസ്റ്റര്‍ ചെയ്യാം. കോണ്‍ഫറന്‍സ് സംബന്ധിച്ച വിശദവിവരങ്ങള്‍ www.festivalondemocracy.in എന്ന വെബ്‌സൈറ്റില്‍ ലഭിക്കും.
പി.എന്‍.എക്‌സ്.3306/18
date
- Log in to post comments