Skip to main content

ലാറ്ററല്‍ എന്‍ട്രി ബി.ടെക് സ്‌പോട്ട് അഡ്മിഷന്‍ 

കേരളത്തിലെ വിവിധ എന്‍ജിനീയറിങ് കോളേജുകളില്‍ രണ്ടാമത്തെ അലോട്ട്‌മെന്റിനു ശേഷം ഒഴിവുള്ള ലാറ്ററല്‍ എന്‍ട്രി ബി.ടെക് സീറ്റുകളിലേക്ക് സെന്‍ട്രലൈസ്ഡ് സ്‌പോട്ട് അഡ്മിഷന്‍ ആഗസ്റ്റ് ആറിന് തിരുവനന്തപുരം കോളേജ് ഓഫ് എന്‍ജിനീയറിങ്ങില്‍ (സി.ഇ.ടി) നടത്തും.  ലാറ്ററല്‍ എന്‍ട്രി റാങ്ക് ലിസ്റ്റില്‍ ജനറല്‍ വിഭാഗത്തില്‍ 2019 വരെ, എസ്.ഇ.ബി.സി/ഒ.ഇ.സി വിഭാഗത്തില്‍ 2534 വരെ, എസ്.സി/എസ്.ടി വിഭാഗത്തില്‍ 2744 വരെയുള്ളവരില്‍ ഇതുവരെ അഡ്മിഷന്‍ ലഭിക്കാത്തവര്‍ക്ക് പങ്കെടുക്കാം.  ഇപ്പോള്‍ അഡ്മിഷന്‍ ലഭിച്ച് കോളേജില്‍ ചേര്‍ന്നവര്‍ക്ക് സ്ഥാപന മേധാവിയുടെ അനുമതിയോടെ (എന്‍.ഒ.സി) പങ്കെടുക്കാം.  വിശദ വിവരങ്ങള്‍ www.admissions.dtekerala.gov.in ല്‍ ലഭിക്കും.  സ്‌പോട്ട് അഡ്മിഷനില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ ആറിന് രാവിലെ ഒമ്പതിന് കോളേജിലെത്തി രജിസ്റ്റര്‍ ചെയ്യണം. 

പി.എന്‍.എക്‌സ്.3309/18

date