Post Category
പ്ലസ് വണ്‍ മൂന്നാം സപ്ലിമെന്ററി അലോട്ട്‌മെന്റ് റിസള്‍ട്ട് പ്രസിദ്ധീകരിച്ചു
പ്ലസ് വണ്‍ ഏകജാലക സംവിധാനത്തിന്റെ വിവിധ അലോട്ട്‌മെന്റുകളില്‍ അപേക്ഷിച്ചിട്ടും അലോട്ട്‌മെന്റ് ലഭിക്കാത്തതും അപേക്ഷ സമര്‍പ്പിക്കാന്‍ കഴിയാത്തതും മൂന്നാം സപ്ലിമെന്ററി അലോട്ട്‌മെന്റിന് അപേക്ഷിച്ചതും ആയവരുടെ സപ്ലിമെന്ററി അലോട്ട്‌മെന്റ് റിസള്‍ട്ട് www.hscap.kerala.gov.in ലെ ''SUPPLEMENTARY RESULTS'' എന്ന ലിങ്കില്‍ പ്രസിദ്ധീകരിച്ചു. അലോട്ട്‌മെന്റ് ലഭിക്കുന്നവര്‍ ലിങ്കില്‍ ലഭിക്കുന്ന രണ്ട് പേജുള്ള അലോട്ട്‌മെന്റ് സ്ലിപ്പുമായി അലോട്ട്‌മെന്റ് ലഭിച്ച സ്‌കൂളില്‍ ഇന്ന് (ആഗസ്റ്റ് ഒന്ന്) രാവിലെ മുതല്‍ ആഗസ്റ്റ് രണ്ട് വൈകിട്ട് നാലിന് മുമ്പായി സ്ഥിരപ്രവേശനം നേടണം.
പി.എന്‍.എക്‌സ്.3311/18
date
- Log in to post comments