Post Category
എംസി.എ : അപേക്ഷ ക്ഷണിച്ചു
പ്രവേശന മേല്‍നോട്ട കമ്മിറ്റിയുടെ നിര്‍ദ്ദേശപ്രകാരം കേരളത്തിലെ എ.ഐ.സി.റ്റി.ഇ അംഗീകാരമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ 2018-19 അധ്യയന വര്‍ഷത്തെ മാസ്റ്റര്‍ ഓഫ് കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍സ് (എംസി.എ) ലാറ്ററല്‍ എന്‍ട്രി കോഴ്‌സുകളിലേയ്ക്ക് കേന്ദ്രീകൃത അലോട്ട്‌മെന്റിനുശേഷം ഒഴിവുവരുന്ന സീറ്റുകളിലേക്ക് പ്രവേശനം നടത്തുന്നതിലേക്ക് ഡിഗ്രി മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ അപേക്ഷ ക്ഷണിച്ചു. അപേക്ഷ സമര്‍പ്പണത്തിനും വിശദവിവരങ്ങള്‍ക്കും www.lbscentre.kerala.gov.in സന്ദര്‍ശിക്കുക. റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെടുന്നവരെ എം.സി.എ സെക്കന്റ് ഇയര്‍ ഡയറക്ട് കോഴ്‌സിലേക്കും പ്രവേശനത്തിനായി പരിഗണിക്കും.
കൂടുതല്‍ വിശദാംശങ്ങള്‍ 0471 2560360, 361, 362, 363, 364, 365.
പി.എന്‍.എക്‌സ്.3315/18
date
- Log in to post comments