Skip to main content

ഓണാഘോഷത്തോടനുബന്ധിച്ച് എക്‌സൈസ് വകുപ്പ് പരിശോധനകള്‍ ഊര്‍ജ്ജിതമാക്കി.

        ജൂലൈയില്‍ മലപ്പുറം എക്‌സൈസ് ഡിവിഷന് കീഴില്‍ 720 റെയിഡുകള്‍ നടത്തുകയും റെയിഡുകളില്‍ നിന്നായി 60 എന്‍.ഡി.പി.എസ് കേസുകള്‍ എടുത്തു. 62 പേരെ അറസ്റ്റ് ചെയതു. 13.500 കി.ഗ്രാം കഞ്ചാവും, മയക്കുമരുന്നുവിഭാഗത്തില്‍ മാരകമായ 265 മി.ഗ്രാം എം.ഡി.എം.എ.യും, 190 എണ്ണം നൈട്രാസെപാം ടാബ്‌ലറ്റും, ക്ലോണോസെഫാം 46 ഗ്രാമും, 130 മി.ഗ്രാം ചരസും, 3 കഞ്ചാവ് ചെടിയും, 7 വാഹനങ്ങളും പിടി കൂടി. 33 അബ്കാരി കേസുകളിലായി 20 പേരെ അറസ്റ്റ് ചെയ്തു. 2 വാഹനങ്ങളും 25 ലിറ്റര്‍ ചാരായവും 1600 ലിറ്റര്‍ ചാരായം വാറ്റാന്‍ പാകപ്പെടുത്തിയ വാഷും 15 ലിറ്റര്‍ അന്യസംസ്ഥാന മദ്യവും പിടികൂടി. 75 കി.ഗ്രാം പുകയില ഉല്‍പ്പന്നങ്ങളും 160 പായ്ക്കറ്റ് പാന്‍ മസാലകളും മുതലായ ഉല്‍പ്പന്നങ്ങളും സ്‌ക്കൂള്‍ പരിസരത്തും പൊതു സ്ഥലത്തും പുകവലിച്ചതിന് എതിരായി 248 കോട്പ   കേസുകളും മറ്റു നിരവധി പുകയില ഉല്‍പ്പന്നങ്ങളും പിടികൂടി.  
        കളളുഷാപ്പുകള്‍, വിദേശമദ്യശാലകള്‍, റെയില്‍വേ സ്റ്റേഷന്‍, ബസ് സ്റ്റാന്‍ഡ്, ട്രെയിന്‍, അന്യസംസ്ഥാനതൊഴിലാളികള്‍ താമസിക്കുന്ന സ്ഥലങ്ങള്‍, അബ്കാരി/എന്‍.ഡി.പി.എസ് കേസുകളില്‍ ഉള്‍പ്പെട്ട സ്ഥിരം കുറ്റവാളികള്‍ എന്നിവ ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണറുടെ നേതൃത്വത്തിലുളള ഷാഡോ വിഭാഗത്തിന്റെ നിരീക്ഷണത്തില്‍ ആയിരിക്കും. വഴിക്കടവ് എക്‌സൈസ് ചെക്ക് പോസ്റ്റില്‍ വാഹന പരിശോധന കര്‍ശനമാക്കിയതായും ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണര്‍ വി.ആര്‍. അനില്‍കുമാര്‍ അറിയിച്ചു.    
        ഓണാഘോഷത്തോടനുബന്ധിച്ച് സ്പിരിറ്റ്, വിദേശമദ്യം എന്നിവയുടെ കള്ളക്കടത്ത്, വ്യാജമദ്യ നിര്‍മ്മാണം, സ്പിരിറ്റിന്റെ അനധികൃത വില്പന, മയക്കുമരുന്ന് തുടങ്ങിയ ലഹരി പദാര്‍ത്ഥങ്ങളുടെ വില്‍പന എന്നിവ തടയുന്നതിന്റെ ഭാഗമായി 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന എക്‌സൈസ് കണ്‍ട്രോള്‍ റൂം മലപ്പുറം ആസ്ഥാനമായി ഇന്ന് (ആഗസ്റ്റ് ഒന്നു) മുതല്‍ പ്രവര്‍ത്തനം ആരംഭിച്ചു. മലപ്പുറം ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണറുടെ നിയന്ത്രണത്തില്‍ മലപ്പുറം അസി. എക്‌സൈസ് കമ്മീഷണറുടെ നേതൃത്വത്തിലാണ് കണ്‍ട്രോള്‍ റൂം പ്രവര്‍ത്തിക്കുന്നത്. രാത്രികാല പട്രോളിംഗും വാഹന പരിശോധനയും ഊര്‍ജ്ജിതമാക്കി. വ്യാജമദ്യ നിര്‍മ്മാണം, വിതരണം, വില്പന എന്നിവയുമായി ബന്ധപ്പെട്ട് പൊതു ജനങ്ങള്‍ക്കുള്ള പരാതി താഴെ പറയുന്ന നമ്പരുകളില്‍ അറിയിക്കാവുന്നതാണ്. പൊതുജനത്തിന് എക്‌സൈസ് ഡിപ്പാര്‍ട്ട്‌മെന്റിന്റെ ടോള്‍ഫ്രീ നമ്പറില്‍ ബന്ധപ്പെടാവുന്നതാണെന്ന് ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണര്‍ അറിയിച്ചു.

1.    ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണര്‍, മലപ്പുറം     -    9447178062
2.    അസി. എക്‌സൈസ് കമ്മീഷണര്‍, മലപ്പുറം         -    9496002870
3.     കണ്‍ട്രോള്‍ റൂം, മലപ്പുറം ടോള്‍ ഫ്രീ നമ്പര്‍        -    1800 425 4886
                                                 (04832734886)
എക്‌സൈസ് സര്‍ക്കിള്‍ ഓഫീസുകള്‍:-
പൊന്നാനി                        -    0494 2664590    (9400069639)
തിരൂര്‍                            -    0494 2424180    (9400069640)
തിരൂരങ്ങാടി                        -    0494 2410222    (9400069642)
മഞ്ചേരി                        -    0483 2766184    (9400069643)
പെരിന്തല്‍മണ്ണ                    -    04933 227653    (9400069645)    
നിലമ്പൂര്‍                        -     04931 226323    (9400069646)

എക്‌സൈസ്  റെയിഞ്ച് ഓഫീസുകള്‍:-
പൊന്നാനി                        -    0494 2681210    (9400069650)
കുറ്റിപ്പുറം                        -    0494 2609350    (9400069660)
തിരൂര്‍                            -    0494 2425282    (9400069652)
പരപ്പനങ്ങാടി                        -    0494 2414633    (9400069653)
മലപ്പുറം                        -    0483 2104937    (9400069654)
മഞ്ചേരി                            -    0483 2766760    (9400069655)
പെരിന്തല്‍മണ്ണ                        -    04933 227539    (9400069656)
കാളികാവ്                        -    0493 1249608    (9400069657)
നിലമ്പൂര്‍                        -    04931 224334    (9400069658)

 

date